കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട്ടിൽ 100 ഭരണഘടനാ സംവാദ സദസ്സുകൾ സംഘടിപ്പിക്കും

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സംവാദ സദസ്സുകളുടെ ഭാഗമായി വയനാട് ജില്ലയിൽ 100 ഭരണഘടന സംവാദ സദസ്സുകൾ സംഘടിപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.

24 മാർച്ച് 2024

വയനാട്

 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സംവാദ സദസ്സുകളുടെ ഭാഗമായി വയനാട് ജില്ലയിൽ 100 ഭരണഘടന സംവാദ സദസ്സുകൾ സംഘടിപ്പിക്കാൻ കൽപ്പറ്റയിൽ നടന്ന ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.

പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതി അംഗം പി സുരേഷ് ബാബു സംസ്ഥാന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി അനിൽകുമാർ.പി ജില്ലാ റിപ്പോർട്ടും, ട്രഷറർ പി.സി ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപ രേഖകൾ ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ മനോജ്, കേന്ദ്ര നിർവ്വാഹക സമിതി അംഗം ശാലിനി തങ്കച്ചൻ,‌സ്റ്റെർക്ക് കൺവീനർ പി. ആർ, മധുസൂദൻ, പരിസര വിഷയ സമിതി കൺവീനർ പ്രൊഫ: കെ.ബാലഗോപാലൻ എന്നിവർ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം മേഖല കമ്മിറ്റികളെ പ്രതിനിധീകരിച്ച് വി.എം രത്നം ( ബത്തേരി ), കെ.ജെ സജി ( മാനന്തവാടി), സംഗീത.ബി (കൽപ്പറ്റ), ഒ.കെ പീറ്റർ ( പുൽപ്പള്ളി) എന്നിവർ സംസാരിച്ചു. സംവാദ സദസുകൾക്ക് മുന്നോടിയായി യൂണിറ്റ് കൺവെൻഷനുകൾ,അംഗത്വ പ്രവർത്തനം, പുതിയബാലവേദി യൂണിറ്റു കൾ രൂപീകരണം, സംഘടനാ വിദ്യാഭ്യാസം, പുസ്തക / ഉല്പന്ന പ്രചരണങ്ങൾ, തുടങ്ങിയ കാര്യങ്ങൾ പ്രവർത്തകയോഗം ചർച്ച ചെയ്തു. ജില്ലാ ജോ: സെക്രട്ടറി പി.ജനാർദ്ദനൻ സ്വാഗതവും, കൽപ്പറ്റ മേഖലാ സെക്രട്ടറി സി.ജയരാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *