സംസ്ഥാന സമ്മേളനം: നെൽകൃഷി ആരംഭിച്ചു

0
പരിഷത്ത് പ്രവർത്തകർ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം എ പി മുരളീധരൻ നിർവഹിക്കുന്നു.

എറണാകുളം: 2020 മേയ് മാസത്തിൽ കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭക്ഷണത്തിനാവശ്യമായ അരി ലഭിക്കുന്നതിനായി എരുമേലി പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. കുന്നത്ത് നാട് പഞ്ചായത്തിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പരിഷത്ത് പ്രവർത്തകർ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ വിത്തുവിതച്ച് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി എ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത്നാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി തോമസ്, വാർഡ് മെമ്പർ പി കെ രാജപ്പൻ, ജില്ലാ സെക്രട്ടറി സി ഐ വർഗ്ഗീസ്, കർഷക സംഘം കിഴക്കമ്പലം വില്ലേജ് സെക്രട്ടറി ആന്റണി, കൃഷി അസിസ്റ്റൻറ് സൈമൺ, എൻ ഒ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ പ്രസിഡന്റ് സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *