സമരമുഖത്തെ കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലകള്‍

0

കോഴിക്കോട്

ആവള യൂനിറ്റിൽ നടന്ന സായാഹ്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: “അന്നം തരുന്നവർ പട്ടിണിയിലാണ്. കർഷക സമരം ഒത്തുതീർപ്പാക്കുക” എന്ന സന്ദേശ വുമായി പേരാമ്പ്ര മേഖലയിലെ ആവള യൂണിറ്റിന്റെ നേതൃത്വത്തിൽ മoത്തിൽ മുക്കിൽ സായാഹ്ന ധർണ നടത്തി. ധർണയ്ക്ക് മുന്നോടിയായി കർഷക പ്രകടനവും നടന്നു. ധർണ ജില്ലാ കമ്മറ്റി അംഗം പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജി സ്മിത അധ്യക്ഷയായി.
ടി വി കുമാരൻ, കേളോത്ത് രാമകൃഷണൻ, മോഹനൻ കൂടത്തിങ്കൽ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി അംഗം എ എം രാജൻ മാസ്റ്റർ, ഇബ്രാഹിം കൊയിലോത്ത് എന്നിവർ നേതൃത്വം നൽകി. കെ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ആലപ്പുഴ

ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.

ചേർത്തല: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തു വരുന്ന രാജ്യത്തെ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ചേർത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല താലൂക്ക് ഓഫീസിന് സമീപം സായാഹ്ന ധർണ്ണ നടത്തി.
ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ഷേർളി ഭാർഗ്ഗവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. എം കെ പുഷ്പകുമാർ, ഡോ. വി എൻ ജയ ചന്ദ്രൻ , സോമൻ കെ വട്ടത്തറ, ബി ശ്രീലത, പി പുഷ്കരൻ , എൻ ആർ ബാലകൃഷ്ണൻ, കെ ആർ ഷീജ എന്നിവർ സംസാരിച്ചു.

ചെങ്ങന്നൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഞ്ചിനിയറിംഗ് കോളേജ് ജംഗ്ഷനില്‍ നടത്തിയ ധർണ്ണ

ചെങ്ങന്നൂര്‍: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് ചെങ്ങന്നൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ എഞ്ചിനിയറിംഗ് കോളേജ് ജംഗ്ഷനില്‍ നടത്തിയ യോഗം ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി യംഗം ടി കെ സുഭാഷ്, സി പ്രവീണ്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

വയനാട്

ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അമ്പലവയലിൽ സംഘടിപ്പിച്ച തെരുവോര ചിത്രരചന

ബത്തേരി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അമ്പലവയലിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു.
വിജേഷ് പി വി തെരുവോര ചിത്രരചന നടത്തി. ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനൻ ഉദ്ഘാടനംചെയ്തു. എം കെ സുന്ദർലാൽ മുഖ്യപ്രഭാഷണം നടത്തി. കെ എൻ ലജീഷ്, ജോസ് പി, രാജൻ അമ്പലവയൽ, സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം

തുരുത്തിക്കര ആയ്യൂർവ്വേദക്കവലയിൽ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്

ഡൽഹിയിൽ സമരം ചെയ്യൂന്ന കർഷകർക്ക് തുരുത്തിക്കര യൂണിറ്റിന്റെ ഐക്യദാർഢ്യം. തുരുത്തിക്കര ആയ്യൂർവ്വേദക്കവലയിൽ സംഘടിപ്പിച്ച പരിപാടിയില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ കെ ശ്രീധരൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പോൾ രാജ് സി വിഷയാവതരണം നടത്തി.
നിർവ്വാഹക സമിതിയംഗം പി എ തങ്കച്ചൻ, മേഖല കമ്മിറ്റിയംഗം സുരേഷ് എ എ , ഡി വൈ എഫ് ഐ ആരക്കുന്നം മേഖല സെക്രട്ടറി ലിജോ ജോർജ്ജ്, ജനാധിപത്യ മഹിള അസോസിയേഷൻ ആരക്കുന്നം മേഖല പ്രസിഡന്റ് മഞ്ജു അനിൽ കുമാർ, സമതവേദി കൺവീനർ ദീപ്തിമോൾ ടി പി എന്നിവർ സംസാരിച്ചു. പി ടി മോഹനൻ നന്ദി പറഞ്ഞു.

കൊല്ലം

ചടയമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി

ചടയമംഗലം: കർഷക സമരത്തിന് ഐക്യം പ്രഖ്യാപിച്ചു കൊണ്ട് ചടയമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ജില്ലാ പ്രസിഡന്റ് ടി ലിസി ഉദ്ഘാടനം നിർവ്വഹിച്ചു. പി ഹുമാം റഷീദ് വിഷയാവതരണം നടത്തി.

ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന ജാഥ ജില്ലാ പ്രസിഡന്റ് ടി ലിസ്സി ഉല്‍ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ നടത്തുന്ന ജീവിത സമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കൊണ്ട് ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന ജാഥ നടത്തി.
പാരിപ്പള്ളിയിൽ ചേർന്ന യോഗത്തിൽ വച്ച് ജില്ലാ പ്രസിഡന്റ് ടി ലിസ്സി ഉല്‍ഘാടനം ചെയ്തു. കല്ലുവാതുക്കൽ, ചിറക്കര, പൂതക്കുളം, പരവൂർ, നെടുങ്ങോലം എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ വിശദീകരണം നടത്തി ജാഥ ചാത്തന്നൂരിൽ സമാപിച്ചു. നിർവാഹക സമിതി അംഗം ജി രാജശേഖരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം ബി വേണു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ പ്രസാദ് മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ മേഖലാ സെക്രട്ടറി സുഭാഷ് ട്രഷറർ വേണുഗോപാൽ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.

കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ജില്ലാ സെക്രട്ടറി ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷകദ്രോഹ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷക സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റാലി കരുനാഗപ്പള്ളി ടൗണിൽ നടന്നു. ജില്ലാ സെക്രട്ടറി ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ ചുറ്റി നടന്ന പ്രകടനം സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു.
നിർവ്വാഹക സമിതി അംഗം എൽ ഷൈലജ സമാപന പ്രസംഗം നടത്തി. ജില്ലാ ട്രഷറർ ഡി പ്രസന്നകുമാർ, മേഖലാ ഭാരവാഹികളായ മോഹൻദാസ്‌ തോമസ്, കെ രാധാകൃഷ്ണൻ, ഷീലാ ജഗധരൻ, ആർ റെജി, തൊടിയൂർ രാധാകൃഷണൻ എന്നിവർ നേതൃത്വം നല്കി. മേഖലാ പ്രസിഡന്റ് കെ മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ മോഹനദാസൻ പിള്ള നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *