സയൻസ് ക്ലബ്ബ് രൂപീകരിച്ചു

കുറ്റൂർ (തൃശ്ശൂർ): ചന്ദ്ര മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു.’നമ്മുടെ പരിസ്ഥിതിയും നമ്മുടെ ആരോഗ്യവും’ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സോപ്പ് നിർമ്മാണ പരിശീലനം, പരിസ്ഥിതി സൗഹൃദമായ പേപ്പർ പേനകളുടെയും എൽ.ഇ.ഡി ബുകളുടെയും നിർമ്മാണം, ഉപയോഗശേഷമുള്ള വസ്തുക്കളുപയോഗിച്ച് കൗതുകവസ്തു നിർമ്മാണം, ഒറിഗാമി എന്നിവ സ്ക്കൂളിൽ നടക്കുന്നുണ്ടെന്ന് പി.ജെ.ബിജു പറഞ്ഞു. സ്ക്കൂൾ പ്രിൻസിപ്പാൾ കെ. ലളിത അധ്യക്ഷത വഹിച്ചു. പരിഷത്ത് ഒല്ലൂക്കര മേഖലാ കമ്മിറ്റി അംഗം എം.വി.അറുമുഖൻ, ഹെഡ്മാസ്റ്റർ വി.സി.മുരളീധരൻ, സയൻസ് ക്ലബ്ബ് കോഡിനേറ്റർമാരായ പി.ജെ.ബിജു, വി.എ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ