സയൻ്റിയ – 2024 ശാസ്ത്രപോഷണ ക്ലാസ്സുകൾ

0

                    സയൻ്റിയ -2024

      ശാസ്ത്രപോഷണ ക്ലാസ്സുകൾ          

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖലയിലെ കലവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി അവധിക്കാല ശാസ്ത്രപോഷണ ക്ലാസ്സുകൾ ആരംഭിച്ചു.

കലവൂർ മാരൻകുളങ്ങരയിലെ ജനകീയ വായനശാലയിൽ ഇന്ന് (13/04/24 ശനിയാഴ്ച) വൈകുന്നേരം 4 ന് ആരംഭിച്ച “സയൻ്റിയ-2024” ൽ പരിഷത്ത് ജില്ലാകമ്മറ്റിയംഗം വി കെ മഹേശൻ, സംസ്ഥാന കമ്മറ്റിയംഗം ഡോ.ജയന്തി എസ് പണിക്കർ,ആരോഗ്യ വിഷയസമിതി കൺവീനർ ബിജു വി മാച്ചനാട്, വായനശാല പ്രസിഡൻ്റ് പി ബി കൃഷ്ണകുമാർ, ശാസ്ത്രപോഷണ ക്ലാസ്സുകളുടെ കോഓർഡിനേറ്റർ എൻ ഡി തുളസീധരൻ, കലവൂർ യൂണിറ്റ് സെക്രട്ടറി അഡ്വ.ശ്രീരാജ് സി. ആർ എന്നിവർ കുട്ടികളുമായി സംവദിച്ചു.

പരിഷത്ത് പ്രവർത്തകരായ അമ്പിളി രാജീവ്, സൂര്യനന്ദ എന്നിവർ കുട്ടികൾക്കായി പരിഷത്ത് ഗാനങ്ങളാലപിച്ചു.ആലപ്പുഴ നോർത്ത് മേഖല കമ്മറ്റിയംഗം അഹ്‌ലുദേവ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed