സാംസ്കാരിക ഇടപെടലല്ല, സംസ്കാരത്തില്‍ ഇടപെടല്‍…

സാംസ്കാരികമായ ഇടപെടല്‍ എന്നത് സംസ്കാരത്തെ ഉപകരണമാക്കലാണ്. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കിക്കൊണ്ട് മനുഷ്യരുടെ അവബോധത്തെ സ്വാധീനിക്കാനുള്ള ശ്രമമാണത്. ഇതുവരെ നടന്നത് അധികവും അങ്ങനെയാണ്. പക്ഷെ അതിന്റെ സ്വാധീനം വളരെ പരിമിതമാണ്. നിതാന്തമായ മാറ്റത്തിന് അത് വഴിതെളിയിച്ചുകൊള്ളണമെന്നില്ല. പലപ്പോഴും അത് നൈമിഷികമാണ്. അതില്‍നിന്ന് വ്യത്യസ്ഥമായി നമ്മുടെ സാമൂഹ്യ അവബോധത്തിന് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിത മായ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല എന്ന് കലാരൂപങ്ങളിലൂടെ വിനിമയം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് ഫലം കാണുമെങ്കിലും സ്ഥിരമായി നിലനില്‍ക്കില്ല. സ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ അതില്‍ വ്യക്തിക്ക് നിരന്തരമായി പങ്കുകൊള്ളാന്‍ സാധിക്കണം. അങ്ങനെയുണ്ടായാല്‍ മാത്രമേ അവബോധരൂപീകരണത്തില്‍ മാറ്റമുണ്ടാകൂ.എന്‍ഗേജ്മെന്റ് ഉണ്ടാവണം. അത് 5 മിനിറ്റായാല്‍ പോലും..എങ്കില്‍ മാത്രമേ സമൂഹം സ്വയം ചിന്തിക്കാന്‍ തുടങ്ങൂ..ആചിന്തയിലേക്കു കൊണ്ടുവരിക എന്നതാണ് സംസ്കാരത്തിലുള്ള ഇടപെടല്‍.. കല ഉപകരണമായല്ല പരിവര്‍ത്തനാത്മകമായി മാറണം – ഡോ.കെ.എന്‍.പണിക്കര്‍

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ