സാമൂഹ്യ വിദ്യാഭ്യാസ പരിപാടി സമാപിച്ചു

Preview(opens in a new tab)

ജില്ലാ പ്രസിഡണ്ട് കെ.കെ.രാഘവൻ സംസാരിക്കുന്നു

കാസര്‍ഗോഡ്: ജൂലായ് 26, 27 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ സംഘടിപ്പിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിപാടി സമാപിച്ചു, ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ചും കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ചും നവകേരള മിഷൻ പദ്ധതിയിൽ പ്പെട്ട ഹരിത കേരള മിഷൻ, ആർദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം തുടങ്ങിയ വിഷയങ്ങളായിരുന്നു പഠന വിഷയം, പൊതുരംഗത്തും കുടുമ്പശ്രീയിലും പ്രവർത്തിക്കുന്ന വനിതകൾ ഉൾപ്പെടെ 42 പേരാണ് ദ്വിദിന സഹവാസ ക്യാമ്പിൽ ഉണ്ടായിരുന്നത്.പരിഷത് ഉത്പന്നങ്ങൾ ക്യാമ്പിൽ പരിചയപ്പെടുത്തി. കിച്ചൻ ബിൻ കുടുംബശ്രീകളിൽ പ്രചരിപ്പിക്കാൻ ക്യാമ്പങ്ങൾ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ.രാഘവൻ നേതൃത്വം നല്കി

Share

Leave a Reply

Your email address will not be published. Required fields are marked *