സാമ്പത്തിക പരിശീലനങ്ങള്‍ക്ക് തുടക്കമായി

0
സാമ്പത്തിക പരിശീലന ശില്‍പ്പശാലയില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂർ, കാസർകോഡ് ജില്ലയിലെ മേഖലാ സെക്രട്ടറിമാർ, ട്രഷറർമാർ, പി.പി.സി ചുമതലക്കാർ, ഓഡിറ്റർമാർ എന്നിവർക്കായി കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച സാമ്പത്തിക പരിശീലന പരിപാടി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ ‘സംഘടനയും പുസ്തകപ്രചാരണവും’ എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാമ്പത്തിക ഉപസമിതി ചെയര്‍മാന്‍ പി.കെ നാരായണൻ, അക്കൗണ്ടിങ്ങ് രീതികൾ ഉള്‍പ്പെടെ കണക്കെഴുത്തില്‍ പ്രായോഗിക പരിശീലനം നൽകി. പിപിസി സംബന്ധിച്ച ചർച്ചകൾക്ക് പിപിസി സെക്രട്ടറി പി വി ജോസഫ് നേതൃത്വം നൽകി. ഇതോടൊപ്പം മേഖലാതല ചർച്ചയും കഴിഞ്ഞ മൂന്നു മാസത്തെ മേഖല, ജില്ല കണക്കുകൾ ഒത്തുനോക്കലും നടന്നു.
യൂനിറ്റുകളില്‍ പുസ്തക പ്രചാരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക, ഓണക്കാലത്ത് നല്ല പ്രചാരണത്തോടെ പുസ്തക പി.പി.സി ഉൽപന്ന പ്രചാരണം നടത്തുക, ബാധ്യതയുള്ള മേഖലകള്‍ക്ക് അവ പരിഹരിക്കുവാൻ എല്ലാ പിന്തുണയും നൽകുക, എല്ലാ മേഖലകളിലും ഊർജ്ജ ക്ലാസ്സ്, സോപ്പ് പരീശീലനം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *