സുസ്ഥിര കേരളം,സുരക്ഷിത കേരളം ജാഥയ്ക്കു ആലുവയിൽ ഉജ്ജ്വല സ്വീകരണം

0

ആലുവ: വികസന ക്യാമ്പെയിൻ മദ്ധ്യമേഖല വാഹനജാഥക്ക് നവ​ംബര്‍ 12 വൈകീട്ട് 5 മണിക്ക് ആലുവ ബാങ്ക് ജങ്ക്ഷനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മുൻപ് മൂന്ന് ലഘുനാടകങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന് എം.എൻ. സത്യദേവൻ (മുൻ ജി.സി.ഡി.എ സെക്രട്ടറി, സ്വാഗതസംഘം ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. അസ്വ. കെ.എം. ജമാലുദ്ദീൻ (സ്വാഗത സംഘം ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ എൻ.കെ. ശശിധരൻ പിള്ള (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി) സ്വീകരണം ഏറ്റുവാങ്ങി വിഷയാവതരണം നടത്തി. മാത്യു ജോർജ്ജ് (എ.ഐ.ബി.ഇ.എ), ജയപ്രകാശ് (ഇ.ഡി.ആര്‍.എ.കെ), സഞ്ജീവ് ആർ. (ടി.സി.സി.സ്റ്റാഫ് & വർക്കേഴ്സ് അസോസിയേഷൻ), വിജയൻ കോഴിക്കാട്ടിൽ (കട്ടേപ്പാടം ഏരിയ റെസിഡൻസ് അസോസിയേഷൻ), കൂടൽ ശോഭൻ (മുപ്പത്താം യുവജനസമാജം വായനശാല) എന്നിവരും പരിഷത്ത് യൂണിറ്റുകൾക്ക് വേണ്ടി പ്രവർത്തകരും ഡോ. എം. ഉമ്മന്റെ, ‘കേരളം – ചരിത്രം, വർത്തമാനം ദർശനം’ എന്ന പുസ്തകം വാങ്ങി സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ 100 പേരോളം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *