സുസ്ഥിര വികസനം സുരക്ഷിത കേരളം പദയാത്ര സമാപിച്ചു.

തൃക്കരിപ്പൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി സംലടിപ്പിച്ച സുസ്ഥിര വികസനം സുരക്ഷിത കേരളം വികസന സംവാദപദയാത്ര സമാപിച്ചു. സമാപന ദിനത്തിൽ ഈയ്യക്കാട്, കൊയോങ്കര, തൃക്കരിപ്പൂർ, വലിയപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നല്‍കി. നവകേരള സൃഷ്ടിക്കുള്ള ജനങ്ങളുടെ നിർദ്ദേശങ്ങൾ ശേഖരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥകൾക്ക് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ഡോ.എം.വി.ഗംഗാധരൻ, പ്രദീപ് കൊടക്കാട്, പി.പി.രാജൻ, കെ.പ്രേംരാജ്, കെ.രാധാകൃഷ്ണൻ, കെ.സുകുമാരൻ, പി.പി.കുഞ്ഞിക്കൃഷ്ണൻ, കെ.വി.ദിനൂപ്, കെ.ഭാസ്ക്കരൻ, സി.കുമാരൻ, പി.പ്രദീപ്, കെ.രാഖി തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *