സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

0
ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു.

കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. നിരവധി ശാസ്ത്ര ക്ലാസ്സുകൾ ഇതിനകം നടന്നു കഴിഞ്ഞു.
ഡിസംബർ 25 ന് 200 ലധികം കുട്ടികളും ശാസ്ത്രസ്നേഹികളും കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ ക്യാമ്പ് ചെയ്യും. വലയ സൂര്യഗ്രഹണം കാണുവാൻ കഴിയാത്ത തൃശൂർ ജില്ലയില്‍ നിന്നുള്ള കുട്ടികളും കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പില്‍ എത്തിച്ചേരും.
25 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശാസ്ത്രക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 26 ന് കെ കെ രാഗേഷ് എംപിയുടെ നേതൃത്വത്തിൽ 500 ലധികം പേര്‍ ഒത്ത് ചേർന്ന് കൂടാളി ഹൈസ്കൂൾ പരിസരത്ത് സൂര്യഗ്രഹണം നിരിക്ഷിക്കും. ജില്ലയിലെ ഏറ്റവും വലിയ സൗരോൽസവ ക്യാമ്പാണ് കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നത്.
അനുബന്ധ പരിപാടിയായി മുണ്ടേരിയിൽ ശാസ്ത്ര ക്ലാസ്സ് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബാലസംഘം അഞ്ചരക്കണ്ടി ഏരിയാ പ്രസിഡണ്ട് നവനീത് എം പി അധ്യക്ഷനായി.
ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് എടുത്തു. ഗ്രഹണം പോലുള്ള പ്രതിഭാസങ്ങള്‍ ശാസ്ത്ര പ്രചരണത്തിന് അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഒ എം ശങ്കരൻ പറഞ്ഞു.25 ശാസ്ത്രകേരളത്തിന്റെ വരിസംഖ്യ അഡ്വ. എം പ്രഭാകരൻ ശാസ്ത്രകേരളം എഡിറ്റർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *