സൂര്യതാപം: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക

പാനൂർ: കേരളത്തിൽ അത്യുഷ്ണവും സൂര്യതാപവും വ്യാപകമായ പശ്ചാത്തലത്തിൽ പാനൂർ മേഖലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. പാനൂരും പരിസരങ്ങളിലും ഭൂഗർഭ ജലലഭ്യത കുറഞ്ഞു വരുന്നതിനാൽ കിണർ റീചാർജ് അടക്കമുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ രംഗത്ത് വരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.കെ.വിനോദിനിയുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ സമ്മേളനം ഡോ. ടി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ: ആർ.സതീഷ് ബാബു സംഘടനാ രേഖ അവതരിപ്പിച്ചു. യോഗത്തിൽ കെ.ഹരിദാസൻ, എൻ.കെ.ജയപ്രസാദ്, പുരുഷോത്തമൻ കോമത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രിയ.സി (പ്രസി) കെ.നാണു മാസ്റ്റർ, കെ.കെ.പുരുഷോത്തമൻ (വൈ. പ്രസിഡണ്ട്മാർ ) മനോജ് കുമാർ. എം (സെക്രട്ടറി) രമ്യ വി.കെ, പി സുവർണ്ണൻ (ജോ:സെക്രട്ടറിമാർ) എം.സി. ധരൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ