സൗരോത്സവം – ജില്ലാ യുവസംഗമം

പാലക്കാട് ജില്ലാ യുവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗരോത്സവ റാലി

പാലക്കാട്: സൗരോത്സവത്തിന്റെ ഭാഗമായി ജില്ലാ യുവ സംഗമം മണ്ണാർക്കാട് ക്രെഡിറ്റ് സൊസൈറ്റി ഹാളിൽ വച്ച് നടന്നു. ‘നാം എന്ത് ചെയ്യണം?’ എന്ന വിഷയം ആവതരിപ്പിച്ച് ശ്രീചിത്രൻ യുവസംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ച ഇന്ത്യയുടെ സമകാലീന സന്ദർഭത്തിലെ പ്രതിസന്ധികളും അതിൽ യുവതയ്ക്കും പരിഷത്തിനും ഇടപെടാനുള്ള വ്യത്യസ്ഥ മേഖലകളും അവയിലെ നിലവിലുള്ള ഇടപെടലുകളും തലനാരിഴകീറി പരിശോധിക്കുന്നതായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അനഘ, വലയ സൂര്യഗ്രഹണത്തെപ്പറ്റി അവതരണം നടത്തി. ജില്ലാ സെക്രട്ടറി പി പ്രദോഷ് ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. യുവസമിതിയുടെ ശേഷിയും പ്രവർത്തനവും തിരിച്ചുപിടിക്കണം എന്നും അതിനായി സാധ്യമായതെല്ലാം ചെയ്യണം എന്നും ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ജില്ലയിൽ കിഴക്ക്, പടിഞ്ഞാറ് ക്ലസ്റ്ററുകളിലായി രണ്ടോ മൂന്നോ ദിവസം നീളുന്ന യുവസംഗംമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി. യുവസംഗമങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കാൻ ചിട്ടയായ പ്രവർത്തനം നടത്തും. സൗരോത്സവ റാലിയോടെ ഏകദിന ക്യാമ്പ് അവസാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ