കോഴിക്കോട്: മലയാളം പഠിക്കാത്തവർക്കും അധ്യാപകരാവാം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒന്നു മുതൽ 12 വരെ മലയാളം പഠിക്കാതെ ടി.ടി.സി. കോഴ്സിലെങ്കിലും മലയാളം പഠിച്ചാൽ മതിയെന്ന വിചിത്രമായ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവേശൻ പേരൂർ, സി. അരവിന്ദൻ, പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.രാധൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.സതീശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം.വിനോദ് സ്വാഗതവും ടി.സി.സിദിൻ നന്ദിയും പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- സർക്കാർ ഉത്തരവ് പിൻവലിക്കുക: പ്രതിഷേധ കൂട്ടായ്മ