ഹനാന്‍ ഹനാനിക്ക് ഐക്യദാഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും.

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ ഹനാനിക്ക് ഐക്യദാര്‍ഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. തുരുത്തിക്കര ആയ്യൂര്‍വ്വേദക്കവലയില്‍ സംഘടിപ്പിച്ച യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ.എന്‍.സുരേഷ് ഉല്‍ഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ജെന്‍ഡര്‍ കണ്‍വീനര്‍ എ.എ.സുരേഷ് വിഷയാവതരണം നടത്തി. സമതവേദി ചെയര്‍പേഴ്‌സണ്‍ ദീപ്തി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ അംഗം എം.ആര്‍.മുരളിധരന്‍, ഡിവൈഎഫ്‌ഐ ആരക്കുന്നം മേഖലാ പ്രസിഡന്റ് ലിജോ ജോര്‍ജജ്, താരാ റെസിഡന്‍സ് അസോസിയേഷന്‍ ലിസ്സി ജോണ്‍ , പരിഷത്ത് മേഖലാ വിദ്യാഭ്യാസ ചെയര്‍മാന്‍ പ്രെഫ:എം.വി.ഗോപാലകൃഷ്ണന്‍, റിബല്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.ജി.അനൂപ്, പുലരി ബാലവേദി സെക്രട്ടറി മിത്രാ അനില്‍കുമാര്‍, യുവസമിതി പ്രവര്‍ത്തക അഞ്ജന സോമന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. യുവസമിതിയംഗം വി.ആര്‍. ചിന്നു സ്വാഗതവും സമത വേദി കണ്‍വീനര്‍ മിനി കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുരുത്തിക്കര ആയൂര്‍വ്വേദക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം വെട്ടിക്കുളങ്ങര വഴി തിരികെ ആയ്യൂര്‍വ്വേദക്കവലയില്‍ എത്തി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *