ഹരിതഗ്രാമം പരിപാടിയില്‍ മാതൃകയായി ഉദയംപേരൂര്‍ SNDPHSS ലെ വിദ്യാര്‍ത്ഥികള്‍

0

എറണാകുളം : വിവിധ സംഘടനകളുടെ ജനകീയ കൂട്ടായ്മയില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡായ കുപ്പശ്ശേരിയില്‍ നടക്കുന്ന ഹരിതഗ്രാമം പരിപാടിയില്‍ വീടുകളില്‍ വ്യക്ഷത്തൈ നട്ടും വിതരണം ചെയ്തും ഉദയംപേരുര്‍ SNDPHSS ലെ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനാചരണം സമൂഹത്തിനാകെ മാതൃകയാക്കി. വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനവും വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പി.സുഭാഷ് നിര്‍വഹിച്ചു. രണ്ടായിരം വൃക്ഷത്തൈകളാണ് ഹരിതഗ്രാമം പരിപാടിയുടെ ഭാഗമായി വീടുകളില്‍ നട്ടത്. പരിപാടിക്ക് സോഷ്യല്‍ ഫോറസ്ടിയുടെ സഹകരണവുമുണ്ടായിരുന്നു. ഹരിതഗ്രാമം പരിപാടിയുടെ ചെയര്‍പേഴ്‌സനും വാര്‍ഡ് മെമ്പറുമായ ഗിരിജ വരദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.ജി.ബാബു, പി.ടി.എ.പ്രസിഡന്റ് കെ.പി.രവികുമാര്‍, എ.ഡി.എസ്. ചെയര്‍പേഴ്‌സനും സംഘാടകസമിതി വൈസ് ചെയര്‍പേഴ്‌സനുമായ വിദ്യാ രാജീവ്, ടി.ആര്‍.രാജു, സുനി. മോഹന്‍, മിനി സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *