ഹരിതഭവനം – ഗൃഹസന്ദര്‍ശനം

0

തിരുവനന്തപുരം: വെടിവെച്ചാന്‍കോവില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നടക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി ഗൃഹസന്ദര്‍ശന പരിപാടി നടന്നു. ഗാന്ധിജയന്തി ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഹരിതകേരളം മുമ്പോട്ടുവെക്കുന്ന വൃത്തി, വെള്ളം വിളവ് എന്നീ ആശയങ്ങള്‍ വാര്‍ഡിലെ 524 വീടുകളിലും നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ഒന്നാം ഘട്ടമായി പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വൃത്തിയാക്കി ഹരിതകര്‍മസേനയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനം നടക്കുന്നു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണം, അടുക്കളത്തോട്ടം, തദ്ദേശീയ വിപണന കേന്ദ്രം, ‍എന്നിവയും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. 2020ഓടെ എല്ലാ വീടുകളെയും ഹരിതഭവനങ്ങളാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യം. പി പി സി ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *