ഹരിത ഗ്രാമത്തിന് ലോക മലയാളികളുടെ അംഗീകാരം

0

തുരുത്തിക്കര : തുരുത്തിക്കരയിലെ ഊർജ്ജ നിർമ്മല ഹരിതഗ്രാമം പരിപാടിക്ക് ലോക മലയാളി കൗൺസിലിന്റെ അംഗീകാരം .വേൾഡ് മലയാളി കൗൺസിലിന്റെ “ഗ്ലോബൽ എൻവൈൺമെന്റൽ പ്രോജെക്ട് അവാർഡ് 2018” താജ് ഗേറ്റ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കേരള ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യുണിറ്റ് പ്രസിഡണ്ട് എം.കെ പ്രകാശനും, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജുവും ചേർന്ന് ഏറ്റുവാങ്ങി. 2018 ജൂൺ 5 സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിൽ നിന്നും മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള അവാർഡ് ഈ പ്രവർത്തനത്തിന് ലഭിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ മുളതുരുത്തി ഗ്രാമപഞ്ചയാത് പത്താം വാർഡിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഊർജ്ജ നിർമ്മല ഹരിതഗ്രാമം..മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം, മഴവെള്ള സംഭരണം,ജലസുരക്ഷാ തുടങ്ങിയ വിഭാഗങ്ങളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനത്തിനാണ് അവാർഡ്. ഐ.എൻ.ടി.യു. സി ജില്ലാ സെക്രട്ടറി ജെറിൻ ടി ഏലിയാസ്, സി പി ഐ എം അരക്കുന്നം ലോക്കൽ കമ്മിറ്റി അംഗം എം ആർ മുരളീധരൻ, ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡണ്ട് കെ.കെ.ജോർജ് ,സയൻസ് സെന്റർ റെജിസ്ട്രർ പി.എ തങ്കച്ചൻ, വാർഡ് വികസനസമിതി കൺവീനർ വിജു.പി. കെ,തുരുത്തിക്കര സൗത് വെസ്റ്റ് റെസി.അസോസിയേഷൻ പ്രസിഡണ്ട് ബിജു ജോയ്, സമതവേദി പ്രസിഡണ്ട് ദീപ്തി ബാലചന്ദ്രൻ ,സയൻസ് സെന്റർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.കെ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *