ഹരിത ബിനാലെയും ഹരിതഗ്രാമ പ്രഖ്യാപനവും

0

പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായുള്ള ഹരിത ബിനാലെയുടെയും ഹരിതഗ്രാമ പ്രഖ്യാപനച്ചടങ്ങിന്റെയും സന്തോഷത്തിലാണ് തുരുത്തിക്കര. ബിനാലെയിൽ വാർഡിലെ വിവിധ സ്ഥലങ്ങളിൽ സൂര്യഭവനം, നിർമലഭവനം, ഹരിത ഭവനം, ഊർജ ഭവനം, ശുചിത്വ ഭവനം, ജലഭവനം, സഞ്ചി വീട്, എൽഇഡി ക്ലിനിക്ക്, ഹരിത വിദ്യാലയം എന്നിവ ഒരുക്കിയിരുന്നു. മറ്റപ്പിള്ളിക്കാവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൻ ഡോ. ടി എൻ സീമ തുരുത്തിക്കരയെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *