കാസറഗോഡ് ചാന്ദ്രദിനം ആവേശമായി
kzd chandradinam
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് മേഖലയിൽ ജുലായ് 17 മുതൽ നടന്നു വരുന്ന ചാന്ദ്രദിന പരിപാടികൾ ബാലവേദി കൂട്ടുകാർക്കും, നാട്ടുകാർക്കും, സ്കൂളുകൾക്കും പുത്തനുണർവ്വ് നല്കുന്നതായി ….
മേഖലയിലെ പുണ്ടൂർ, പെരുമ്പള, ബേത്തൂർ പാറ, കോളിയടുക്കം എന്നീ യുണിറ്റുകളിലെ ബാലവേദികളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മേഖലാ പരിധിക്കകത്തെ മുന്നാട് UP സ്കൂൾ, മായിപാടി ഡയറ്റ്, അടുക്കത്ത് വയൽ സ്കൂൾ , ജി. എച്ച്. എസ്. എസ് ചെർക്കള, ജി. എച്ച് എസ്. എസ് കൊളത്തൂർ, ജി. എച്ച് എസ് എസ് കുണ്ടംകുഴി എന്നിവിടങ്ങളിൽ ആവേശകരമായ രീതിയിലാണ് പരിപാടികൾ നടന്നത്.
ബാലവേദി ജില്ലാ ചെയർമാൻ നീലാംബരൻ , മേഖലാ കൺവീനർ സരിത, മേഖലാ ചെയർമാർ ഗോപാലകൃഷ്ണൻ കളവയൽ, മേഖലാ പ്രസിഡന്റ് .കെ.രതീഷ്, സെക്രട്ടറി ബി.അശോകൻ , കുണ്ടംകുഴി യൂണിറ്റ് സെക്രട്ടറി വേണു, പ്രസിഡണ്ട് കൃഷ്ണൻ, അബ്ദുൾ റഹ്മാൻ മാഷ്, പുഷ്പ രാജൻ, മുന്നാട് യൂനിറ്റ് സെക്രട്ടറി ശരത്, മേഖലാ കമ്മറ്റി അംഗം സുരേഷ് പയ്യങ്ങാനം, ജില്ലാ കമ്മറ്റി അംഗങ്ങളായ ടl പൊഫ: എം.ഗോപാലൻ, സ്മിത, ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ എന്നിവർ നേതൃത്വം നല്കി.
കൊളത്തൂർ ഗവ: ഹൈസ്കൂളിൽ പ്രൊ.എം ഗോപാലൻ ക്ലാസെടുത്തു. യൂണിറ്റ് സെക്രട്ടറി എം. വി വേണുഗോപാലൻ, പ്രസി.. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. PTA പ്രസി. ശ്രീ. ജനാർദ്ദനൻ, യുപി, HS വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സഹകരിച്ചു.ജി. എച്ച്. എസ്. എസ് കുണ്ടുകുഴിയിൽ ഗോപാലൻ ക്ലാസെടുത്തു. ഹാഷിം ഉൽഘാടനം ചെയ്തു അബ്ദുൾ റഹിമാൻ , വേണു എന്നിവർ നേതൃത്വം നൽകി. സി.കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചാന്ദ്രവിജയ ദിനാചരണത്തിൻ്റെ ഭാഗമായി മുന്നാട് എ.യു.പി സ്കൂളിൻ്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നാട് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ മുന്നാട് എ.യു.പി സ്കൂളിൽ ചാന്ദ്ര വിജയദിനം ആഘോഷിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഗോപാലകൃഷ്ണൻ കളവയൽ ഉദ്ഘാടനം ചെയ്ത് ശാസ്ത്ര ക്ലാസെടുത്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് നാരായണൻ കാവുങ്കാൽ അധ്യക്ഷത വഹിച്ചു. സുരേഷ് പയ്യങ്ങാനം, സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം. ഷീല, ജോബിച്ചൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിയും നടന്നു .
എം.ദാമോദരൻ സ്വാഗതവും പരിഷത്ത് യൂണിറ്റ് സെക്രട്ടറി ബി. ശരത് നന്ദിയും പറഞ്ഞു.