മായിപ്പാടി: അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന ശാസ്ത്ര പുരോഗതികളെ പാട്ടിലൂടെയും വിശദീകരണങ്ങളിലൂടെയും കളി കളിലൂടെയും കുട്ടികൾക്ക് പകർന്ന് ചാന്ദ്രദിനം വിവിധ പരിപാടികളോടെ മായിപ്പാടി ഡയറ്റിൽ ആഘോഷിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മായിപാടി ഡയറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവുകൾ വിദ്യാർഥികൾക്ക് പകർന്ന് നൽകി ചാന്ദ്രദിനം ആഘോഷിച്ചത്.അമ്പിളിമാമൻ എന്ന കൗതുകത്തിനപ്പുറം അനന്തമായ അറിവുകളിലേക്ക് വാതിൽ തുറന്നിട്ട പരിപാടി കുട്ടികൾക്ക് വിസ്മയാനുഭവമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത് . ബാലവേദിയുടെ ജില്ലാ ചെയർമാൻ എ നീലാംബരൻ ,വിജയൻ പനയാൽ എന്നിവർ കളികൾ,പാട്ടുകൾ , ലഘുവിവരണങ്ങൾ എന്നിവ സമന്വയിപ്പിച്ചു കൊണ്ട് പരിപാടികൾ അവതരിപിച്ചു. ചടങ്ങ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.രഘുറാം ഭട്ട് ഉദ്ഘാടനം ചെയ്തു ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് സക്കറിയ ആശംസകളറിയിച്ചു.ബാലവേദി യൂണിറ്റ് സെക്രട്ടറി ശ്രുതി ടീച്ചർ സ്വാഗതവും റാഹില ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *