“ഞങ്ങളുടെ ഭാഷയ്ക്ക് അച്ഛൻമാരില്ല. ഞങ്ങളുടെ ഭാഷയുണ്ടായത് എഴുത്തച്ഛൻമാരിൽ നിന്നല്ല.”- ആദി.
ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല യുവസമിതിയുടെ കുറുഞ്ചി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് ആദി.
വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ 2025 ജനുവരി 11,12 തീയതികളിലായി നടന്ന ‘കുറിഞ്ചി’ യുവസമിതി ക്യാമ്പിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ചെറുപ്പക്കാർ പങ്കാളികളായി.സാമൂഹ്യ പ്രശ്നങ്ങളുടെ വിശകലന രീതി, ശാസ്ത്രം ജനകീയ ഗവേഷണപ്രവർത്തനങ്ങൾക്ക് എങ്ങനെ ഉപയുക്തമാക്കാം, എഴുത്ത്, നാടകം, ചലച്ചിത്രം എന്നീ സങ്കേതങ്ങളിലൂടെ സമൂഹത്തോട്, സാമൂഹിക പ്രശ്നങ്ങളോട് പ്രതിപ്രവർത്തിക്കാനും പ്രതികരിക്കാനും എങ്ങനെയാണ് സാധിക്കുക തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ ക്യാമ്പ് ചർച്ച ചെയ്തു. ആദി,ഉണ്ണികൃഷ്ണൻ ആവള, രാജേഷ് നാവത്ത്, ഡോ.അനിൽ ചേലേമ്പ്ര, ഡോ. മുഹമ്മദ് ആദിൽ എൻ, ജിജോ വള്ളിക്കുന്ന്, സുനിൽ പെഴുങ്കാട്,വി.വിനോദ് എന്നിവർ സെഷനുകൾ നയിച്ചു. എപ്പിക്കൽ മ്യൂസിക് ബാൻഡിലെ വൈഷ്ണവ് , സെയിൻ എന്നിവർ സംഗീതാവതരണം നടത്തി.
ഉദ്ഘാടന സെഷനിൽ വി. വിനോദ് ആമുഖഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ആവള , സ്വാഗത സംഘം ചെയർമാൻ ബേബി മാത്യു, ജനറൽ കൺവീനർ കെ .കെ വേണുഗോപാൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി .വി മണികണ്ഠൻ, ജില്ലാ പ്രസിഡൻ്റ് സി .പി സുരേഷ് ബാബു, മേഖലാ പ്രസിഡൻ്റ് ബി .പി രാജഗോപാൽ, മഞ്ജുള .സി , ജയ ടി. ടി , പി ടി എ പ്രസിഡൻ്റ് ഉസ്മാൻ പാറക്കൽ എന്നിവർ പങ്കെടുത്തു. ബേബി മാത്യു ചെയർപേഴ്സനും കെ. കെ വേണുഗോപാൽ ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിൻ്റെ മുൻകൈയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.