പത്തനംതിട്ട ജില്ലാ സാംസ്കാരിക സംഗമം
ജനുവരിയില്‍ നടത്തുന്ന ജനോത്സവപരിപാടിയുടെ മുന്നോടിയായി ജില്ലയിലെ കലാ സാംസ്കാരികപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഫാസിസത്തിന്റെ ഇരുണ്ടനാളുകളില്‍ കലയെ ചെറുത്തുനില്‍പിന്റെ ആയുധമാക്കി മാറ്റാന്‍ കഴിയുന്നവരുടെ ഒരു വിശാല സാംസ്കാരികമുന്നണി രൂപീകരിക്കുന്നതിന് യോഗത്തില്‍ ധാരണയായി. തുടര്‍ന്ന് മേഖലാതല സാംസ്കാരികസംഗമങ്ങളും കലാശില്‍പശാലകളും സംഘടിപ്പിക്കും. പത്തനംതിട്ട ബിആര്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസെക്രട്ടറി ജി.സ്റ്റാലിന്‍, ജില്ലാസെക്രട്ടറി രാജന്‍ ഡി ബോസ്, യു.ചിത്രജാതന്‍, കെ.മോഹന്‍ദാസ്, പി.കെ.രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.