വാഴക്കുളത്തു ബാലോത്സവം സംഘടിപ്പിച്ചു.
ബാലോത്സവം ആലുവ വാഴക്കുളം യൂണിറ്റ്
ആലുവ : വാഴക്കുളം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വടക്കേ എഴിപ്രം ഗവ. യുപി സ്കൂളിൽ സെപ്റ്റംബർ 17 ശനിയാഴ്ച ബാലോത്സവം സംഘടിപ്പിച്ചു. രാവിലെ 9.30ന് ഹെഡ്മാസ്റ്റർ രാജീവ് ഉദ്ഘാടനം ചെയ്ത ബാലോത്സവത്തിനു പിടിഎ പ്രസിഡണ്ട് പി കെ മണി ആശംസയർപ്പിച്ചു. ആമുഖമായി മേഖലാ സെക്രട്ടറി വിഷ്ണു എം എസ് സംസാരിച്ചു. കൂടൽ ശോഭൻ നേതൃത്വം നൽകിയ കൂട്ടപ്പാട്ടോടെ ബാലോത്സവം ആരംഭിച്ചു. തുടർന്നുഅന്വേഷിക്കാം കണ്ടെത്താം (പരീക്ഷണ – നിരീക്ഷണ ലോകം), നിർമ്മാണം, ഭാഷ എന്നീ മൂലകളിലായി നടന്ന പ്രവർത്തനങ്ങൾക്ക് വേണു മാഷ് എം എസ് വിഷ്ണു, ഫാത്തിമ ടീച്ചർ, മായ ടീച്ചർ, സക്കീനത്ത് ടീച്ചർ, കൂടൽ ശോഭൻ, റസാക്ക് ടി എ, തുടങ്ങിയവർ നേതൃത്വം നൽകി. 65 കൂട്ടുകാർ പങ്കെടുത്തു.