മാര്‍ച്ച് 22 ജലദിനത്തില്‍ പൊതുകേന്ദ്രങ്ങളില്‍ വച്ച് എടുക്കേണ്ട ജലദിനപ്രതിജ്ഞ
(എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം)
അന്ധമായ ലാഭമോഹവും അന്തമില്ലാത്ത ഉപഭോഗ ത്വരയും ചേർന്നാണ് പരിസ്ഥിതി വിരുദ്ധമായ വിക സന ശൈലിയെ നയിക്കുന്നത്. കാട് വെട്ടിയും കുന്നിടിച്ചും വയൽ നികത്തിയും മണലൂറ്റിയും കായൽ നശിപ്പിച്ചും മുന്നേറിയ വികസനനയമാണ് കേരളത്തിന്റെ ജലലഭ്യതയെ തകർത്തു കളഞ്ഞതും ലഭിച്ച ജലത്തെ സംരക്ഷിച്ച് നിർത്താൻ കഴിയാതാക്കിയതെന്നും ഞങ്ങൾക്കറിയാം. രൂക്ഷമായ വരൾച്ചയിൽ നിന്ന് അതിവർഷത്തിലേ യ്ക്കും തിരിച്ചും കേരളം നടത്തുന്ന ദോലനചലനം ഏ വരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളമില്ലാതെ ജീവിക്കാനാവില്ല. വരൾച്ചയും ജലക്ഷാമവും രോഗം, ദാരിദ്ര്യം, സാമ്പത്തിക അസമത്വം എന്നിവ വളർത്തുമെന്നും അതുവഴി ദരിദ്രരുടേയും ദുർബലരുടേയും ജീവിതത്തെയായിരിക്കും അത് ആദ്യം തന്നെ രൂക്ഷമായി ബാധിക്കുകയെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ജലസംരക്ഷണ മാർഗ്ഗങ്ങൾ പാലിക്കുമെന്നും ജലം വിവേകപൂർവ്വം മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും ജലാശയങ്ങളും ജല സ്രോതസ്സുകളും നശിപ്പിക്കപ്പെടാതെയും മലിനമാകാതെയും സംരക്ഷിക്കുമെ ന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.