മാര്‍ച്ച് 8ന് വനിതാദിന പരിപാടി ‘പെണ്‍തെരുവ്’
കോഴിക്കോട് : വനിതാദിനത്തില്‍ കോഴിക്കോട് എസ്.കെ.സ്ക്വയറില്‍ വനിതാ പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആമുഖഭാഷണം പി.എം.ഗീത ടീച്ചര്‍ നടത്തി. ഡോ.സംഗീത ചേനംപുല്ലി, ഷിദ ജഗത്, വി.പി.റജീന, ട്രാന്‍സ്ജെന്റര്‍ പ്രവര്‍ത്തക സിസിലി ജോര്‍ജ് എന്നിവര്‍ വിവിധ സമയങ്ങളില്‍ സംസാരിച്ചു. മാവൂര്‍ വിജയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെണ്‍തെരുവ് നാടകം കുന്ദമംഗലം മേഖലയിലെ യുവസമിതി പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു. പരിഷത്ത് എരഞ്ഞിക്കല്‍ യൂണിറ്റിന്റെ ‘ഉപ്പും മുളകും ജി.എസ്.ടിയും’ എന്ന നാടകം സംവിധാനം ചെയ്തത് സജു കുറിഞ്ഞോളി ആണ്. പ്രൊഫ. ഐ.ജി. മിനി അവതരിപ്പിച്ച നാടകവും അരങ്ങേറി. കോര്‍പ്പറേഷന്‍ മേഖലയിലെയും കുന്ദമംഗലം മേഖലയിലെയും പ്രവര്‍ത്തകര്‍ അണിനിരന്ന പാട്ടുപന്തലും മോഹന്‍ദാസ് കരംചന്ദിന്റെ പരിഷദ്ഗാനങ്ങളുടെ അവതരണവും കുന്ദമംഗലം മേഖലയിലെ യുവസമിതി പ്രവര്‍ത്തകനായ അക്കിലസിന്റെ പാശ്ചാത്യവാദ്യോപകരണ വായനയും ഉണ്ടായിരുന്നു. മുരുകന്‍ കാട്ടാക്കടയുടെ ‘സൂര്യകാന്തി നോവ്’ എന്ന കവിതയുടെ കാവ്യാവിഷ്‌കാരം എം.എസ്.എസ്. പബ്ലിക് സ്‌കൂള്‍ മാളിക്കടവിലെ കുട്ടികള്‍ അവതരിപ്പിച്ചു. ചിത്രവരയും ഹൃസ്വസിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഭരണഘടനയുടെ ആമുഖ പ്രതിജ്ഞയ്ക്ക് കെ.രാധന്‍ നേതൃത്വം നല്‍കി.