യുവസംഗമം
നാദാപുരം : കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി നാദാപുരം മേഖലാ യുവസംഗമം പുറമേരി ശ്രീനാരായണ സ്കൂളിൽ നടന്നു. ഫെബ്രുവരി 11,12 തിയതികളിൽ നടന്ന സംഗമം പാപ്പൂട്ടിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലയുടെ വിവിധഭാഗങ്ങളിൽ നിന്നായി 31 യുവതിയുവാക്കൾ പങ്കെടുത്തു. ഉദ്ഘാടനസെഷനിൽ യുവസമിതി മേഖലാ സെക്രട്ടറി രസിൻ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. കെ. ചന്ദ്രൻ, വിജീഷ് പരവരി, യുവസമിതി ജില്ലാ ഭാരവാഹികളായ നിധിൻ, അരുണിമ മാർക്കോസ്, അനുരാഗ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ‘ഇന്ത്യ അൺടച്ഡ്’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പരിഷത്ത് മേഖലാ, ജില്ലാ പ്രവർത്തകരായ എൻ.ടി.ഹരിദാസൻ, ഇ.മുരളീധരൻ, കെ.സുധീശൻ, പി.കെ.അശോകൻ, എ.കെ.പീതാംബരൻ, പി.ശ്രീധരൻ, ചാന്ദ്നി.കെ.ടി.കെ, എം.പ്രീത തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. അനുശ്രീ നന്ദി പറഞ്ഞു.