സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജോൺ സുൾസ്റ്റൺ (75) അന്തരിച്ചു.
ഹ്യുമൻ ജീനോം പ്രോജക്ടിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് 2003ൽ പ്രോജക്ട് പൂർത്തിയാക്കുന്നതിൽ സുൾസ്റ്റൺ വലിയ പങ്ക് വഹിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സുൾസ്റ്റൺ ജനിതക വിവരങ്ങൾ പേറ്റന്റ് ചെയ്ത് സ്വകാര്യവൽക്കരിക്കുന്നതിനെതിരായിരുന്നു. ജനിതക ഗവേഷണത്തിന്റെ ഫലമായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പൊതുസമൂഹത്തിനായി പബ്ലിക്ക് ഡോമൈനിൽ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം മുൻ കൈയ്യെടുത്തു. ഇക്കാര്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രമാണ് അദ്ദേഹം പിന്തുടർന്നത്. കോശവിഭജനത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് 2002 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചിരുന്നു.