മാടായി മേഖല( കണ്ണൂർ ജില്ല)

മാടായി മേഖല( കണ്ണൂർ ജില്ല)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖല  (കണ്ണൂർ ജില്ല)

വിവിധ മേഖലയിലുള്ള വനിതകളെ ആദരിച്ചു

അതിരുകളെ പൊളിച്ചുകളയാനും വാർപ്പ് മാതൃകളെ വെല്ലുവിളിക്കാനും ഓരോ സ്ത്രീക്കും ബഹുമാനവും മൂല്യവും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേതടക്കം എല്ലാ മേഖലകളിലും ഉള്ള സ്ത്രീകൾ നൽകിയ സംഭാവനകളെയും അ

വരുടെ അനുഭവങ്ങളേയും അംഗികരിക്കുക എന്നീ ലക്ഷ്യത്തോടെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലയുടെ നേതൃത്വത്തിൽ മാർച്ച് 8 ന് വനിതാ ദിനത്തിന്റെ ഭാഗമായി നെരുവമ്പ്രം ഗാന്ധി സ്മാകാര വായനശാലയിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഒരു നവ്യാനുഭവമായി.  ഏഴോം ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.വി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചീരു. പി. ( മത്സ്യ ബന്ധന തൊഴിലാളി) അല്ലിപ്പൂ കെ.കെ (ആശാ വർക്കർ) – രാധ.സി.എച്ച്. (മത്സ്യവില്പന തൊഴിലാളി) സരസ്വതി പി  ( ഹോട്ടൽ സംരംഭക ) പി.പി ഷീജ (ഓട്ടോ ഡ്രൈവർ) പി.വി.ലീല ഹ്രരിത കർമ്മസേന) നാരായണി. കെ (കുടുംബശ്രീ പ്രവർത്തക ) എന്നിവരെ പഴയങ്ങാടി സബ് ഇൻസ്പെക്ടർ  തുളസി.കെ.കെ ഉപഹാരം നൽകി ആദരിച്ചു. പി.വി.ജയശ്രീ ടീച്ചർ വനിതാ ദിന പ്രാധാന്യം വിശദമാക്കി. വി. വി. പ്രീത (മുൻ കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് , ) ടി.പി സരിത (ചെറുതാഴം പഞ്ചായത്ത് മെമ്പർ ) ബിന്ദു.കെ.പി ( ചെറുതാഴം പഞ്ചായത്ത് മെമ്പർ ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.വി. സിന്ധു സ്വാഗതവും കെ.വി. ഹനീഷ് നന്ദിയും പറഞ്ഞു . പി.കെ വിശ്വനാഥൻ മാസ്റ്റർ . പി..നാരായണൻ കുട്ടി മാസ്റ്റർ, ടി.എം പുഷ്പവല്ലി .പി.വി പ്രസാദ് , വി.വി. പ്രദീപൻ , ശിവദാസൻ ആനപ്പള്ളി എന്നിർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *