ജന്റർ ശില്പശാല
എൻ.ശാന്തകുമാരി ജൻഡർ പൊതുബോധവും വസ്തുതകളും എന്ന വിഷയം അവതരിപ്പിച്ച് ശില്പശാല ഉദ്ഘാടനം ചെയ്തുന്നു

കണ്ണൂർ:- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ശില്പശാല നടന്നു. ജൻഡർ അവബോധത്തിൽ നമ്മുടെ സമൂഹത്തിൽ വന്നു കൊണ്ടിരിക്കുന്ന നവീന പ്രവണതകൾ ചർച്ച ചെയ്തു.

        ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സിക്രട്ടറി എൻ.ശാന്തകുമാരി ജൻഡർ പൊതുബോധവും വസ്തുതകളും എന്ന വിഷയം അവതരിപ്പിച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു.ജില്ലാ ജൻഡർ വിഷയസമിതി ചെയർപേഴ്സൺ സി.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.തുടർന്ന് ലിംഗ തുല്യതയുടെ പുതിയ മാനങ്ങൾ എന്ന വിഷയത്തിൽ ധന്യ റാം എം.പി, ലിംഗനീതിയും നിയമാവബോധവും എന്ന വിഷയത്തിൽ അഡ്വക്കറ്റ് എ.പി.ഹംസക്കുട്ടി യും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

          പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.വി.ജയശ്രീ ചർച്ചകൾ ക്രോഡീകരിച്ചു. പി.ടി.രാജേഷ് ചടങ്ങിന് സ്വാഗതവും മറിയവർഗീസ് നന്ദിയും പറഞ്ഞു.ചടങ്ങിൽ പി.വി.രഹന, ടി.സി. സുമ, ലിഷ. കെ എന്നിവർ സംസാരിച്ചു

ജന്റർ ശില്പശാല
6-8-2023 നു കണ്ണൂരിൽ

Leave a Reply

Your email address will not be published. Required fields are marked *