സ്ത്രീസൗഹൃദ താനാളൂര്‍ (മലപ്പുറം)
മലപ്പുറം : സ്ത്രീസൗഹൃദ താനാളൂര്‍ എന്ന പേരില്‍ മലപ്പുറം ജില്ലയിലെ താനാളൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ നയരേഖയുടെ ജനകീയ ചര്‍ച്ച മാര്‍ച്ച് 8ന് നടന്നു. ക്ഷണിക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തിയ സെമിനാറില്‍ ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ നൂറിലേറെപ്പേര്‍ പങ്കെടുത്തു.
ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ ഇ.വിലാസിനിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ലിംഗതുല്യതനയരേഖയുടെ പൊതുസമീപനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മല്ലിക ടീച്ചറും വിവിധ വികസന മേഖലാ സമീപനങ്ങള്‍ എ.ശ്രീധരനും അവതരിപ്പിച്ചു. വിഷയ ഗ്രൂപ്പു ചര്‍ച്ചയുടെ തുടര്‍ച്ചയെപ്പറ്റി റിപ്പോര്‍ട്ടിംഗിനോടും പൊതു ഉള്ളടക്കത്തോടും വിദഗ്ധരുടെ പ്രതികരണവുമുണ്ടായിരുന്നു. കെ.കെ ജനാര്‍ദ്ദനന്‍, മണികണ്ഠന്‍ എന്നിവര്‍ വിദഗ്ധപാനലില്‍ അംഗങ്ങളായി പങ്കെടുത്തു. സെമിനാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷം സ്ത്രീസൗഹൃദ താനാളൂരിനായുള്ള നയപ്രഖ്യാപനം മാര്‍ച്ച് 29ന് നടക്കും.