ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശകരമായ വരവേൽപ്
സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച…… ഇന്ത്യാ സ്റ്റോറി നാടക യാത്ര തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് മാധവ കവി സ്മാരക കോളേജ് (നേമം മേഖല), സിവിൽ സ്റ്റേഷൻ നെയ്യാറ്റിൻകര (നെയ്യാറ്റിൻകര മേഖല), ഗവ: UPS കുന്നത്തു കാൽ (പെരുങ്കടവിള മേഖല ),പൊഴിയൂർ ( പാറശാല മേഖല ) തുടങ്ങിയ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു.
പരിഷദ് പ്രവർത്തകരോടൊപ്പം പൊതു പ്രവർത്തകരും, ജനപ്രതിനിധികളും, വിദ്യാർത്ഥികളും യുവജനങ്ങളും നാടക യാത്രയ്ക്ക് ആവേശകരമായ സ്വീകരണം നൽകി.
ദിവസ സമാപന കേന്ദ്രമായ പൊഴിയൂരിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നാടകം അവതരിപ്പിച്ചത്.