ഇന്ത്യാ സ്റ്റോറി: തൃശ്ശൂർ ജില്ലയിൽ പര്യടനം തുടങ്ങി.

20250128_135602-COLLAGE

27/01/25 തൃശ്ശൂർ

ഇന്ത്യാ സ്റ്റോറി നാടക യാത്ര പ്രയാണം തുടങ്ങി.  27 – 1- 25 ന് രാവിലെ 10 മണിക്ക് കണ്ണാറ ഇ എം എസ് സാംസ്കാരിക നിലയത്തിൽ ആദ്യ സ്വീകരണം ജാഥാ മാനേജർ പി.എ തങ്കച്ചൻ , പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രവീന്ദ്രൻ പി പി, വാർഡ് മെമ്പർ പുഷ്പൻ മാടക്കത്തറ, ഡോ. ടി. വി സജീവൻ സയൻ്റിസ്റ്റ് KFRI പീച്ചി ,സി.പി എം പീച്ചി ലോക്കൽ സെക്രട്ടറി സുജിത് വി.സി, അങ്കണവാടി ടീച്ചർ ഷൈനി പി എസ് എന്നിർ സംബന്ധിച്ചു. മുതിർന്ന സാംസ്കാരിക പ്രവർത്തകൻ ചന്ദ്രശേഖരൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടത്തിന് എ ഗ്രേഡ് നേടിയ വിസ്മയ എന്നിവരെ ആദരിച്ചു.

ഉച്ചതിരിഞ്ഞ് 2 മണിക്ക് തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് സ്വീകരണമൊരുക്കി . പ്രിൻസിപ്പൽ ഗവ: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൽ അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഡോ. ജിയോ തരകൻ, മേഖലാ പ്രസിഡൻ്റ് പ്രീത ബാലകൃഷ്ണൻ, ട്രഷറർ എം. എൻ ലീലാമ്മ, മേഖലാ സെക്രട്ടറി വി.കെ മുകുന്ദൻ എന്നിവർ സംസാരിച്ചു. അവണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി,വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ്, അവണൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ണൻ എൻ.കെ,വാർഡ് മെമ്പർ രാധാകൃഷ്ൻ പോൾസൺ തേലക്കോടൻ എന്നിവർ സംബന്ധിച്ചു.
ഇന്ത്യ സ്റ്റോറി നാടകയാത്രയെ വടക്കാഞ്ചേരി മേഖല വരവേറ്റു. ജനാധിപത്യം, തുല്യത, സാമൂഹ്യ നീതി, ഫെഡലറിസം എന്നി മൂല്യങ്ങൾ ഉയർത്തി പിടിച്ച് സുസ്ഥിര വികസനത്തിനുള്ള ബദൽ സാധ്യത ആരായുന്ന ചോദ്യങ്ങൾ ഉയർത്തിയ കലാജാഥയുടെ സ്വീകരണവും അവതരണവും കുമ്പളങ്ങാട് വായനശാല പരിസരത്തായിരുന്നു. ജാഥ മാനേജർ സംസ്ഥാന കമ്മിറ്റി അംഗം പി ഐ തങ്കച്ചൻ, ജാഥ ക്യാപ്റ്റൻ അഖിലേഷ് തയ്യൂർ തുടങ്ങിയവർ നയിക്കുന്ന ജാഥക്ക് മേഖല സെക്രട്ടറി സ്വാഗതമാശംസിച്ചു. മേഖല പ്രസിഡണ്ട് മണി അധികാരി, ട്രഷറർ ശശിധരൻ എ കെ. തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു.
തുടർന്ന് പങ്ങാരപിള്ളി സെന്ററിൽ സ്വീകരണമൊരുക്കി. നാളെ പാലക്കാട്‌ ജില്ലയിലാണ് നാടക യാത്രയുടെ പ്രയാണം. എം.എം സചീന്ദ്രൻ മാഷ് പങ്ങാരപ്പിള്ളിയിൽ സംബന്ധിച്ചു. സമകാലീന ഇന്ത്യയുടെ നേർ കാഴ്ച്ച വരച്ചു കാട്ടുന്നതാണ് നാടകം.ചുരുങ്ങിയ സമയം കൊണ്ട് ഒട്ടേറെ വിഷയങ്ങൾ ജാഥ സംവദിക്കുന്നു.ജനാധിപത്യം, ശാസ്ത്രബോധം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് നാടകം അവസാനിക്കുന്നത്. ജില്ലാ സെക്രട്ടറി ടിവി രാജു, സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരീഷ് കുമാർ കലാസംസ്കാരം ജില്ലാ കൺവീനർ ഐ കെ മണി, ജില്ല ജോയിൻ്റ് സെക്രട്ടറി കെ.കെ. കസീമ, വൈസ് പ്രസിഡൻ്റ് ജയ്മോൻ, സി.എൽ.ജോഷി, ട്രഷറർ രവീന്ദ്രൻ തുടങ്ങിയവർ ജാഥയോടൊപ്പം ഉണ്ടായിരുന്നു.

You may have missed