കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ
മലയോര മേഖലയിലെ ഉരുൾപൊട്ടൽ കണ്ണൂർ ജില്ല
മലയോര മേഖലയിലെ ഉരുൾപൊട്ടൽ-
ജാഗ്രത പാലിക്കണം .
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല
കണ്ണൂർ ജില്ലയിൽ ശക്തമായ മഴയും തുടർന്ന് വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ച സഹചര്യത്തിൽ മലയോര പഞ്ചായത്തുകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ‘സോയിൽ പൈപ്പിംങ്ങ് ഉരുൾ പൊട്ടലിന് ‘ സാധ്യതയുള്ള കൊട്ടിയൂർ, കണിച്ചാർ, അയ്യൻക്കുന്ന്, കോളയാട്, എരുവേശ്ശി , നടുവിൽ, പടിയൂർ, ഉദയഗിരി തുടങ്ങിയ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമ പ്രകാരം ശക്തമായ നിരീക്ഷണ നടപടികൾ വേണം. ദുരന്ത നിവാരണ ആക്ട് പ്രകാരം
കാലവർഷം ആരംഭിച്ചാൽ എല്ലാ ക്വാറിങ്ങും കലക്ടർ നിറുത്തി വെക്കേണ്ടതാണ്. കാണിച്ചാർ, പേരാവൂർ, കോളയാട് നെടുമ്പൊയിൽ മേഖലയിൽ 80 വർഷത്തിനു ശേഷമാണ് വീണ്ടും ഒരു ഉരുൾ പൊട്ടൽ എന്ന് പഴമക്കാർ രേഖപ്പെടുത്തുന്നു. ഉരുൾ പൊട്ടിയ പ്രദേശങ്ങളിൽ ഉടൻ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
പ്രാഥമിക വിവരങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്ത് ശേഖരിച്ചു തുടങ്ങി. പരിഷത്ത് നേതൃത്വത്തിൽ ജില്ലാ തലത്തിൽ ശാസ്ത്രജ്ജൻമാരുടെ ആദ്യ യോഗം ഇന്ന് ചേർന്നു. ജിയോ ളജിസ്റ്റുമാരായ ഡോ.ശ്രീകുമാർ , ഡോ.ടി.കെ പ്രസാദ്, കണ്ണൂർ യൂനിവേഴ്സിറ്റി പരിസ്ഥിതി മേധാവി ഡോ.കെ മനോജ് , ഫ്രൊഫ.എൻ.കെ ഗോവിന്ദൻ , ഡോ. പി.ശ്രീജ ,ടി.ഗംഗാധരൻ , ഒ .എ കുര്യാച്ചൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെ.സുരേഷ്, കെ. വിനോദ് കുമാർ എന്നിവർ ഉരുൾപൊട്ടിയ മേഖലയിലെ ഫീൽഡ് തല അനുഭവങ്ങൾ പറഞ്ഞു. ആഗസ്റ്റ് 7ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ശിൽപശാലയിൽ പഠന രീതി അന്തിമപ്പെടുത്തുമെന്ന് ജില്ലാ സിക്രട്ടറി പി.പി. ബാബുമാസ്റ്റർ അറിയിച്ചു