ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ കൺവൻഷനൊരുങ്ങി നടുവണ്ണൂര്‍

0

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ
ജനകീയ കൺവൻഷൻ

 

കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ കൺവൻഷൻ 2022 ആഗസ്ത് 7 ന്  പകൽ രണ്ടിന് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ നടക്കും. ജില്ലാ – പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ജനകീയ കൂട്ടായ്മകളുടെ ഉദ്ഘാടനവും ഇതിന്‍റെ ഭാഗമായി നടക്കും.

രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കുന്നത്. കോർപ്പറേറ്റ് താല്പര്യക്കൾക്ക് അനുഗുണമായ ഘടനാമാറ്റങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പാഠ്യപദ്ധതിക്കും പഠനരീതിക്കുംമേൽ  കേന്ദ്രത്തിന് കൈവെയ്ക്കാനുള്ള അവസരവും തുറന്നിട്ടിരിക്കുന്നു. ഇതിനെതിരെ ജനകീയ ചെറുത്തുന്നിൽപ് ഉയർത്തികൊണ്ടുവരുന്നതിന്‍റെ ഭാഗമായുള്ള കൺവൻഷനിൽ ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും പങ്കാളികളാവും.

പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശില്പശാലയുടെ അനുബന്ധമായി നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന ജനകീയ കൺവൻഷനിൽ ഡോ: സി രാമകൃഷ്ണൻ , ഡോ: ടി.പി. കലാധരൻ ,ഡോ: പി.വി പുരുഷോത്തമൻ , ഒ.എം.ശങ്കരൻ എന്നിവർ വിഷയം അവതരിപ്പിക്കും. സംസ്ഥാന വിദ്യാഭ്യാസ ശില്പശാലയുടേയും ജനകീയ കൺവൻഷന്‍റെയും നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് സംഘാടന-പ്രചാരണ പ്രവർത്തനങ്ങൾ നടുവണ്ണൂരിൽ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *