പ്രതിദിന പുസ്തക പരിചപ്പെടുത്തൽ “അക്ഷര ജ്വാല 2021 ” ജില്ലയിൽ മുന്നേറുന്നു

പ്രതിദിന പുസ്തക പരിചപ്പെടുത്തൽ “അക്ഷര ജ്വാല 2021 ” ജില്ലയിൽ മുന്നേറുന്നു

എറണാകുളം: ജില്ലയുടെ വായന പക്ഷാചരണം “അക്ഷര ജ്വാല 2021 ” ജൂൺ 19 മുതൽ ജൂ ലൈ 7 വരെ നടത്തപ്പെടുന്നു. ജൂൺ 19 ന് ആരംഭിച്ച പുസ്തകം പരിചയപ്പെടുത്തൽ പരമ്പരയിലെ രണ്ടാം ദിവസം 20.6.21 ന് ആലങ്ങാട് മേഖല വിദ്യാഭ്യാസവിഷയ സമിതി കൺവീനർ ജെയ്മോഹൻ
പ്രൊഫസർ കുഞ്ഞുണ്ണി വർമ്മ രചിച്ച “പരിണാമം എന്നാൽ ” എന്ന പുസ്തകം പരിചപ്പെടുത്തി. ഭൂമിയിൽ ആദ്യ ഘട്ടത്തിൽ ഒക്സിജൻ വളരെ കുറവായിരുന്നു, എല്ലാ ജീവികൾക്കും ആ കാലഘട്ടത്തിൽ  ഓക്സിജൻ അനിവാര്യമായിരുന്നില്ല എന്നും ഡാറ്റാകൾ ഉദ്ധരിച്ച്‌ ഗ്രന്ഥകർത്താവ് സൂചിപ്പിപ്പിരിക്കുന്നു  എന്നും ഏക കോശജീവിയിൽ നിന്നു പരിണമിച്ച് ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നതും പുസ്തകത്തിൽ സമർത്ഥിച്ചിരിക്കുന്നതും ജയ് മോഹൻ പങ്കു വച്ചു.
സി പി പോൾ മോഡേറ്ററായിരുന്നു. മേഖലാ സെക്രട്ടറി പി എസ് മുരളി സ്വാഗതം പറഞ്ഞു.
പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് വായനയെ പരിചയപ്പെടുത്തൽ എക്കാലത്തും പരിഷത് പരിപാടി ആണെന്നും ലൈബ്രറി പ്രസ്ഥാനം ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് നേതൃത്വം നൽകി എന്നും ആമുഖ അവതരണത്തിൽ പ്രസിഡന്റ് എ പി മുരളീധരൻ സൂചിപ്പിച്ചു. അച്ചടിച്ച പുസ്തകങ്ങളിൽനിന്ന് മാത്രമല്ല ഇല്ക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും അറിവ്  ലഭ്യമാണെന്നും സയൻസ് ഇൻ കേരള, ലൂക്ക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തുടർന്നു നടന്ന ചർച്ചയിൽ ടി ആർ സുകുമാരൻ, ബിജു എൻ,  ശാന്തിദേവി, ത്രേസ്യാമ്മ തുടങ്ങിയവർ പങ്കെടുത്തു.
വായന പക്ഷാചരണ പരമ്പരയുടെ ലക്ഷ്യം വായനയിലേക്ക് അംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കലും സംഘടനാ വിദ്യാഭ്യാസവുമാണെന്നും കെ കെ കുട്ടപ്പൻ പ്രതിദിന പരിപാടി പരിചയപ്പെടുത്തി കൊണ്ട് സൂചിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ