അക്ഷരപ്പൂമഴ – ശാസ്ത്രപുസ്തക പ്രചരണത്തിന് തുടക്കമായി

0

31 ഒക്ടോബർ 2023

വയനാട്

മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനയെ ജനകീയമാക്കുന്നതിനും ശാസ്ത്രപുസ്തകങ്ങളുടെ പ്രചാരണങ്ങൾക്കുമായി “അക്ഷരപ്പൂമഴ” പുസ്തക പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു. മാനന്തവാടി മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി, ടി.കെ. അനിൽകുമാറിന് ആദ്യ കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പി.സുരേഷ് ബാബു, മേഖലാ പ്രസിഡണ്ട് കെ.കെ.സുരേഷ്, ജില്ലാ കമ്മിറ്റി അംഗം വി.പി ബാലചന്ദ്രൻ മാസ്റ്റർ, ഒ.കെ. രാജു ,കെ പി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *