മറ്റൂർ ഗവ: എൽ പി സ്കൂളിൽ വച്ച് നടന്നു. 10 മണിക്ക് ആരംഭിച്ച പ്രവർത്തക  യോഗത്തിൽ മേഖലാ  പ്രസിഡൻ്റ് പി നന്ദകുമാർ അധ്യക്ഷനായിരുന്നു.  മേഖല ജോ: സെക്രട്ടറി സതി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.യുവസമിതി ജില്ലാ കൺവീനർ അനൂപ് വി എ സംസ്ഥാന വാർഷിക റിപ്പോർട്ടിങ്ങും    ജില്ലാ വൈസ് പ്രസിഡൻ്റ് സിമി ക്ലീറ്റസ് ഭാവി പ്രവർത്തന ദിശയും  അവതരിപ്പിച്ചു. തുടർന്നു  മൂന്ന് ഗ്രൂപ്പുകൾ ആയി നടന്ന  ചർച്ചക്ക് ഡോ: കെ.പി നാരായണൻ, സിമി ക്ലീറ്റസ്, ടി.എൽ പ്രദീപ് എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പിൽ നടക്കേണ്ട ചർച്ചയുടെ കരട് ജില്ലാ ജോ: സെക്രട്ടറി വിനോദ് പി വി അവതരിപിച്ചു.
അംഗത്വം, വികസനം, ബാലവേദി, വിജ്ഞാനോത്സവം, മാസിക, ആരോഗ്യം, യുവസമിതി, ഐ ടി തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ എല്ലാ യൂണിറ്റിലെ അംഗങ്ങളും ക്രിയാത്മക നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുകയും നടക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. കാലടി യൂണിറ്റ് പ്രസിഡൻറ് രാധാ മുരളീധരൻ്റെ നന്ദി പ്രകാശനത്തോടെ 1.45 പി.എം ന് കൺവെൻഷൻ അവസാനിച്ചു. തുടർന്ന് എല്ലാ പ്രവർത്തകരും കാലടി യൂണിറ്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിൽ പങ്ക് കൊണ്ട ശേഷം ആവേശത്തോടെ തുടർപ്രവർത്തനങ്ങൾക്കായി പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *