കോലഞ്ചേരി  പെരിങ്ങാല യൂണിറ്റ് ഐശ്വര്യ ഗ്രാമീണ വായനശാലയുടെ സഹകരണത്താടെ  വായനശാലാ ഹാളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ചാന്ദ്രോത്സവം സംഘടിപ്പിച്ചു . സബ്ന ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണീറ്റ് സെക്രട്ടറി മഞ്ചേഷ് കുമാർ സ്വാഗതവും ലൈബ്രേറിയൻ ഷെഹസീന പരീത് നന്ദിയും രേഖപ്പെടുത്തി. മേഖല ബാലവേദി കൺവീനർ പി കെ  അലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വി.എ. വിജയകുമാർ വിഷയാവതരണം നടത്തി. മേഖല കമ്മിറ്റി അംഗം ഡോ സരിത, സാന്ദ്ര ,വായനശാല സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർ  ഗ്രൂപ്പുകളിലെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂട്ടപാട്ടും, വീഡിയോ പ്രദർശനവും, സ്ലൈഡ്  പ്രസന്റേഷനുമൊക്കെയായി നടന്ന ചാന്ദ്രോത്സവം പങ്കടുത്തവർക്ക് ഏറെ ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *