ബാലവേദി ഉപസമിതി. മഴമാപിനി നിർമ്മാണം

0

 

മഴമാപിനി നിർമ്മാണത്തെക്കുറിച്ച് ശാലിനി ടീച്ചർ എഴുതുന്നു ……

 

സുഹൃത്തുക്കളേ,

 കഴിഞ്ഞ ഫെബ്രുവരിമുതൽ മേയ് മൂന്നാം വാരം വരെയെങ്കിലും കേരളത്തിൽ അത്യുഷ്ണമായിരുന്നു. ഏ പ്രിൽ പത്താം തീയതി കേരളത്തിൽ പലയിടത്തും നാല്പ്പത് ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേ ഖപ്പെടുത്തി.പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ 44.8ഡിഗ്രിയും ഏരിമയൂരിൽ 43.6 ഡിഗ്രിയുമാണ് അന്ന് രേഖപ്പെടുത്തിയ ഉയ‍ർന്ന താപനില.തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തും വെള്ളാനിക്കരയിലും 42.3 ഡിഗ്രിയും കാസറഗോഡ് ജില്ലയിലെ പാണത്തൂരിൽ 42.1ഡിഗ്രിയും ഉയർന്നതാപനില രേഖപ്പെടുത്തി.പത്തനംതിട്ടയി ലെ തിരുവല്ലയിൽ 41.9ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയ അന്തരീക്ഷ താപനില.വീട്ടുമുറ്റങ്ങളിലെ പൂച്ചെടി കളെ മുതൽ ഫലവൃക്ഷങ്ങളേയും കൃഷിവിളകളെയും വരെ ഈ ഉയർന്നതാപനില പ്രതികൂലമയി ബാധിച്ചു. മനു ഷ്യരുടെ ആരോഗ്യം,ജോലി,സാമൂഹ്യപ്രവർത്തനം എന്നിവയെയൊക്കെ താപനില ബാധിച്ചു.ഉയർന്ന അന്ത രീക്ഷതാപവും മനുഷ്യനും മുഖാമുഖം നിൽക്കുന്ന സ്ഥിതിയുണ്ടായി.മേയ് മാസത്തിൽ മഴ ആരംഭിച്ചു.അത്കാല വർഷമായിരുന്നില്ല. മാസാവാസാനം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റിന്റെ സ്വാധീ നഫലമായിരുന്നു അത്.അതിന്റെ തുടർച്ചയായി കാലവർഷവും വന്നു.തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റാണ് കേരളത്തിലെ കാലവർഷത്തിന്റെ അടിസ്ഥാനം.മാർച്ച് ഒന്നു മുതൽ മെയ് 31 വരെ കേരളത്തിലാകെ 500.7മി മീ. മഴ പെയ്തു എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.ഇക്കാലത്ത് നമുക്ക് കിട്ടു ന്ന സാധാരണ മഴ 359.1മി മീ ആണ്.അതായത് ഇത്തവണ 39% അധികമഴ കിട്ടി.മേയ് മൂന്നാം വാരം വരെ മഴ കാര്യമായി പെയ്തില്ല എന്ന് നമുക്കറിയാം.മേയ് 21 മുതൽ 31 വരെയുള്ള പത്ത് ദിവസം സാധാരണ കിട്ടുന്ന മഴയുടെ 185% മഴ കിട്ടി എന്നും കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പറയുന്നു.അതേ സമയം ജൂൺ ഒന്നു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 16% കുറച്ചേ കിട്ടിയുള്ളു.വളരെപ്പെട്ടന്ന് നമ്മുടെ ദിനാവസ്ഥകൾ മാറിമറിയുന്നു.

 എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ചൂടിന്റെ വറു തിയിൽ നിന്ന് ആശ്വാസമായെങ്കിലും പെരുമഴ പെയ്ത്ത് എല്ലാവർക്കും ആശ്വാസമാണോ? ഓരോ ദിവസവും ഓരോ ജില്ലയിലും ഓരോ അലർട്ടുകൾ. നിറങ്ങൾ മാറിമാറി.പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് അങ്ങനെ പോകുന്നു മുന്നറിയിപ്പുകൾ. എന്താണ് യെല്ലോ ഓറഞ്ച് റെഡ് അലർട്ടുകൾ? എന്തടിസ്ഥാനത്തിലാണ് ഈ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്. ചിന്തിച്ചിട്ടുണ്ടോ? മഴമാപിനിയിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവ് ഇവിടെ ഒരു നിർണ്ണാ യകഘടകമാണ്.കേരളത്തിൽ എല്ലാ സ്ഥലത്തും ഒരേ അളവിലുള്ള മഴയാണോ ലഭിക്കുന്നത്? നമ്മുടെ പഞ്ചാ യത്തിൽ ലഭിച്ച അതേ മഴയാണോ അടുത്ത പഞ്ചായത്തിൽ പെയ്തത്? നമ്മുടെ വീട്ടുപരിസരത്ത് ഇന്ന് പെയ്ത മഴയുടെ അളവ് എത്രയായിരിക്കും? നാളെയും ഇതേ അളവിൽ ആയിരിക്കുമോ മഴ പെയ്യുക ?നമ്മുടെ നാട്ടിൽ ഒരാഴ്ചകാലം എത്ര മഴ പെയ്തിട്ടുണ്ടാവും? ഇതൊക്കെ എങ്ങനെ കണ്ടെത്താം? നമുക്കും മഴമാപിനി ഉണ്ടാക്കി മഴവെള്ളം അളന്നാലോ?

പ്രവർത്തനങ്ങൾ

മഴമാപിനി നിർമ്മാണം,മഴ അളക്കൽ,രേഖപ്പെടുത്തൽ.തുടർന്ന് എന്തെല്ലാം സാധ്യതകൾ?

*ഒരാഴ്ചയിൽ ആകെ പെയ്ത മഴയുടെ അളവ് എത്രയാണ്? ( ഗ്രാഫ് തയ്യാറാക്കൽ)

*ഒരു മാസം പെയ്ത മഴയുടെ അളവ് കണ്ടെത്തുക

*മഴയുടെ അളവ് താരതമ്യം (വരും മാസങ്ങൾ, വർഷം, തുടങ്ങി)

*കൂടുതൽ മഴ പെയ്തത് ഏത് ദിവസം?

*കാലാവസ്ഥ പഠനം -പ്രോജക്ട്

*എന്താണ് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ടുകൾ എന്ന് കണ്ടെത്താമോ?

*മേഘസ്ഫോടനം എന്താണ്?

*ഭൂമിയിൽ പെയ്യുന്ന മഴ വെള്ളത്തിന്റെ സഞ്ചാരം എങ്ങനെയാണ്?മഴയെ പിന്തുടർന്ന് മഴവെള്ളം ഒഴുകുന്ന മാപ്പ് തയ്യാറാക്കാമോ?ഒരു മഴദിവസം വാർഡിന്റെ ഭൂപടവുമായി മഴയത്തിറങ്ങി നടക്കുക,അത്രതന്നെ.

*മഴവെള്ളം എങ്ങനെയൊക്കെ സംരക്ഷിക്കാം?

*മഴക്കാലമാറ്റങ്ങൾ പ്രോജക്ട് (ജീവികൾ, കൃഷി , ജീവിത രീതി, മണ്ണൊലിപ്പ് etc)

*കുടിവെള്ള പരിശോധന നടത്താം

*ജലശുദ്ധീകരണ മാർഗങ്ങൾ ഏതെല്ലാമെന്ന് അന്വേഷിക്കാം.

*അത്യുഷ്ണവും അതിവർഷവും നമ്മെ എങ്ങനെ ബാധിക്കുന്നു?(ആരോഗ്യം,കൃഷി,മൃഗസംരക്ഷണം, വീട്നിർമ്മാ ണം,സാമൂഹ്യപ്രവർത്തനം ജീവിതച്ചെലവ്,വൈദ്യുതിലഭ്യത തുടങ്ങിയവ)

  കണ്ടെത്തിയ വിവരങ്ങൾ വച്ച് അടുത്ത ഓണക്കാലത്ത്ഒരു സെമിനാർ നടത്തിയാലോ?ഇവയെല്ലാം ബാലവേദിയുടെ ഒറ്റയോഗത്തിൽ ചെയ്തുതീർക്കാനുള്ളവയല്ല.അടുത്ത രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ചെ യ്യാനുള്ളവയാണ്.മൺസൂൺ കഴിയുമ്പോൾ ബാലവേദിയിൽ ഒരു കാലാവസ്ഥാസെമിനാർ സംഘടിപ്പിക്കാൻ കഴിയണം.ഇതിനിടയിൽ ലഭ്യമാകുന്ന ഒരു വിദഗ്ദ്ധനെക്കൊണ്ട് കാലാവസ്ഥാമാറ്റത്തെക്കുറിച്ച്ഒരു ക്ലാസ്സ് സം ഘടിപ്പിക്കുകയും ആവാം.

 ബാലവേദികളിൽ നടക്കുന്ന ഇത്തരം കണ്ടെത്തലുകൾ സംസ്ഥാനബാലവേദി ഉപസമിതിക്കും യുറീക്ക മാസികയ്ക്കും അയയ്ക്കണേ.…

                     സസ്നേഹം

                    ശാലനി ടീച്ചർ

 

പ്രിയരേ,

മഴമാപിനി നിർമ്മാണത്തെക്കുറിച്ചും മഴമാപിനിയുടെ പ്രാധാന്യത്തെക്കുറിച്ചും ശാലിനി ടീച്ചർ എഴുതിയത് വായിച്ചല്ലോ…

 ബാലവേദികളിൽ മഴമാപിനി നിർമ്മാണം ആലോചിക്കുന്നുണ്ടല്ലോ?കാസറഗോഡ് ജില്ലയിൽ തൃക്ക രിപ്പൂർ മേഖലയിലെ തുരുത്തി യൂണിറ്റിൽ നിന്ന് ആദ്യത്തെ മഴമാപിനിനിർമ്മാണത്തിന്റെ വാർത്ത വന്നു.തിരു വനന്തപുരം ജില്ലയിൽ ഇതുസംബന്ധിച്ച് ഒരു പരിശീലനം നടന്നു.ആലപ്പുഴയിൽ മഴമാപിനിനിർമ്മാണത്തി നായി ഒരു പ്രോജക്ട് തയ്യാറായി വരുന്നു.എന്നാൽ നമ്മൾ മറക്കരുതാത്ത പ്രധാനവസ്തുത മഴമാപിനി നിർമ്മാ ണം ഒരൊറ്റപ്പെട്ട പ്രവർത്തനമല്ലെന്നതാണ്.കുട്ടികളെന്തിനാണ് മഴമാപിനി നിർമ്മിക്കുന്നത്?ബാലവേദി ചുമ തലക്കാരോ അധ്യാപകരോ അങ്ങനെ ആവശ്യപ്പെടുന്നതുകൊണ്ടാണോ?പരീക്ഷയിൽ ജയിക്കാനാണോ?ഇ തിനെല്ലാമപ്പുറത്ത് മഴമാപിനി നിർമ്മിക്കാൻ കുട്ടികൾക്ക് ആവശ്യകതാബോധം ഉണ്ടാകണം.അവരുടെ മുന്നി ലുള്ള ഒരു പ്രശ്നപരിഹരണത്തിനായി വേണം മഴമാപിനി നിർമ്മാണത്തിലേയ്ക്ക് പോകാൻ.അങ്ങനെ വ ന്നാൽ മഴമാപിനി നിർമ്മിക്കുകയും മഴയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്താൽ മാത്രം പോര.അതിന്റെ തുടർച്ചയാ യി ചില പ്രവർത്തനങ്ങൾ കൂടി വേണം.അത് ബാലവേദി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനജീവിതവുമായി ക്കൂടി ബന്ധപ്പെടുകയും ജനങ്ങളുടെ ചില പ്രശ്നങ്ങൾക്കെങ്കിലും പരിഹാരം നിർദ്ദേശിക്കുന്നതുമാവണം. ഈ പ്ര വർത്തനം സംബന്ധിച്ച് പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം ശാലിനി തങ്കച്ചൻ തയ്യാറാക്കിയ കുറി പ്പ് എല്ലാവർക്കുമായി അയയ്ക്കുന്നു.അടുത്ത ഓണക്കാലമാകുമ്പോൾ എല്ലാ ബാലവേദികളിലും കുട്ടികളുടെ ഒരു കാലാവസ്ഥാസെമിനാർ സംഘടിപ്പിക്കുന്നതിലേയ്ക്ക് ഈ പ്രവർത്തനങ്ങൾ വളരട്ടെയെന്ന് ആശംസിക്കുന്നു.

    പാരിഷത്തികാഭിവാദനങ്ങളോടെ

  എൽ ഷൈലജ

ചെയർപേഴ്സൺ

     ജോജി കൂട്ടുമ്മേൽ

         കൺവീനർ

(ബാലവേദി ഉപസമിതി )

 

Leave a Reply

Your email address will not be published. Required fields are marked *