കണ്ടൽ ചെടികളും കൈപ്പാട് കൃഷിയും കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ 

0

കണ്ടൽ ചെടികളും കൈപ്പാട് കൃഷിയും കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേഖലയിലെ ബാലവേദി കുട്ടികൾക്ക് പഴയങ്ങാടി പുഴയുടെ തീരത്ത് പുഴയോരത്ത് ഇത്തിരി നേരം പരിപാടി നടന്നു . പഴയങ്ങാടി ചെങ്ങൽ റോഡിലുള്ള പുഴയുടെ തീരത്ത് കൂടി കണ്ടൽ ചെടികളെ നേരിട്ട് കണ്ടറിഞ്ഞ് അതിൻറെ പ്രത്യേകതകൾ മനസ്സിലാക്കി. മേഖലയിലെ വിവിധ യൂണിറ്റിൽ നിന്ന് 70 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഭ്രാന്തൻ കണ്ടൽ, ഉപ്പൂറ്റി കണ്ടൽ ,പൂക്ക കണ്ടൽ എന്നീ കണ്ടൽച്ചെടികളെ കുറിച്ചും വിവിധ ആവാസ വ്യവസ്ഥകളെ ക്കുറിച്ചും മലബാർ കാൻസർ സെൻ്റർ റിസർച്ച് സ്കോളർ പൗർണമി .പി കെ. വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.വൈവിധ്യമാർന്ന പുഴയോരത്തെ സസ്യജന്തു വൈവിധ്യത്തെ പരിചയപ്പെടുത്തി.     

മത്സ്യസമ്പത്തും  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കോമത്ത് ബണ്ടിന് സമീപം മത്സ്യതൊഴിലാളി ജോണി വ്യത്യസ്ത മത്സ്യബന്ധന രീതിയും വിവിധ മത്സ്യങ്ങളായ മാലാൻ ,ഞണ്ട്, മാന്താ ഇരുമീന്‍ ,പയത്താൻ എന്നിവയെ പരിചയപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് മേഖല കമ്മിറ്റിയംഗം ടി.രവീന്ദ്രൻ തിടിൽ പുഴയുമായുള്ള പാട്ടുകൾ പാടി . ചെമ്മീൻകണ്ടിയും വേലിയേറ്റവും വേലിയിറക്കത്തിനെയും പ്രത്യേകതകളെ കുറിച്ചും കൈപ്പാട് കൃഷി പ്രത്യേകതകൾ മേഖലാ കമ്മറ്റി അംഗം പി.കെ. വിശ്വനാഥൻ വിശദീകരിച്ചു.പൊറ്റ കൂട്ടൽ, വിത്ത് വിതയക്കൽ, കുതിർ വിത്ത്, ജൈവകൃഷി രീതി എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.

മേഖലാ സെക്രട്ടറി ഹനീഷ് കെ വി സ്വാഗതവും മേഖലാ ബാലവേദി കൺവീനർ പി.വി.സിന്ധു നന്ദിയും പറഞ്ഞു. മേഖലാ പ്രസിഡന്റ് കെ.എം മോഹൻകുമാർ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി.ടി രാജേഷ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര നിർവാഹകസമിതി അംഗം ജയശ്രീ പി .വി. ജില്ലാ കമ്മിറ്റി അംഗം പ്രസാദ് പി .വി .മേഖലാ ട്രഷറർ ലക്ഷണൻ പി. വി .മേഖലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കുമാർ എം, വിനോദിനി, വിജയലക്ഷ്മി എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. പുഴ മലിനീകരണത്തിനെതിരെ പാരിസ്ഥിതിക പ്രശ്നങ്ങളും ദൂഷ്യവശങ്ങളെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *