ബാലവേദി രൂപീകരണവും ബാലോത്സവവും- വെങ്കിടങ്ങ് യുണിറ്റ്

20240924_122918-COLLAGE

21/09/24 തൃശൂർ

ശാസ്ത്ര സാഹിത്യ പരിഷത്ത് വെങ്കിടങ്ങ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ബാലവേദി രൂപീകരണവും ബാലോത്സവവും സംഘടിപ്പിച്ചു. പരിഷത്ത് വെങ്കിടങ്ങ് യുണിറ്റ് എക്‌സിക്കുട്ടീവ് അംഗം സജിവ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി ഫഹമിത ടീച്ചർ സ്വാഗതം പറഞ്ഞു. പരിഷത്ത് എക്‌സിക്യുട്ടീവ് അംഗവും വെങ്കിടങ്ങ് ഫാർമേഴ്സ് ബാങ്ക് ഡയറക്ട്ടറും കൂടിയായ ശോഭന മുരളി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി രതി എം എസ് വിഷയാവതരണം നടത്തി. തുടർന്ന് ബാലവേദി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുട്ടികളുടെ വിവിധ കളികളും നടന്നു. പരിപാടികളിൽ പങ്കെടുത്തവർക്ക് കമ്മിറ്റി അംഗം അപ്പു ചീരോത്ത് നന്ദി പറഞ്ഞു. യുണിറ്റ് ട്രഷറർ പ്രസീത സുരേഷ് കുട്ടികൾക്ക് മധുരം നൽകി അനുമോദിച്ചു.

You may have missed