കുന്നംകുളം മേഖല ബാലോത്സവം

20240924_124828-COLLAGE

21/09/24 തൃശൂർ

കുന്നംകുളം മേഖല ബാലോത്സവം 21.9.2024 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചതിരിഞ്ഞ് 4.45 വരെ കുന്നംകുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.  പി.കെ. രാജൻ, രമേഷ് ചൂണ്ടൽ, എം.കെ. സോമൻ, ടി.വി. ജോസ് എന്നിവർ മഞ്ഞുരുക്കൽ നടത്തി. കുട്ടികൾ നയിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഇന്ദുബാല അധ്യക്ഷത വഹിച്ചു. മെറിൽഡ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്രേക്കിംഗ് ന്യൂസ് സെഷൻ പത്രപ്രവർത്തകൻ സി.എഫ്. ബെന്നിയും ചിത്രകല സെഷൻ കെ. വിജയൻ, വിദ്യാസാഗർ, ടി.ടി. ഷൺമുഖൻ എന്നിവരും കൈകാര്യം ചെയ്തു. ഉച്ചതിരിഞ്ഞ് വാഴക്കുല കവിത സെഷൻ എം. രഘുനാഥനും, പൂക്കളുടെ കാലം പി.വി. പൗലോസും അവതരിപ്പിച്ചു. 56 കുട്ടികളും 25 പ്രവർത്തകരും പങ്കെടുത്തു. മേഖലയിലെ 9 യൂണിറ്റിൽനിന്നും പങ്കാളിത്തം ഉണ്ടായി.

You may have missed