‘ബത്തക്ക’ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം

0

bathakka

മമ്പാട് : യുവസമിതിയുടെ നേതൃത്വത്തിൽ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം ‘ബത്തക്ക’ ത്രിദിന ക്യാമ്പ് എം ഇ എസ് മമ്പാട് കോളേജിൽ സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച തുടങ്ങിയ ക്യാമ്പ് 20 ഞായർ വൈകിട്ട് അവസാനിച്ചു. 32 കലാലയങ്ങളിൽ നിന്നായി 74 വിദ്യാർഥികൾ പങ്കെടുത്തു. എം ഇ എസ് കോളേജ് മലയാളം വേദിയുടെ സഹകരത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മാഗസിനുകളുടെ ഉള്ളടക്കം എന്ന വിഷയത്തിൽ കിരൺ പോൾ, പെണ്ണിന്റെ ക്യാംപസും ക്യാംപസ് മാഗസിനുകളുടെ പെൺപക്ഷവും എന്ന എന്ന വിഷയത്തിൽ – ചാരുലത, മൈന ഉമൈബാൻ, സുൽഫത്ത് ടീച്ചർ എന്നിവരും സംസാരിച്ചു. മാഗസിന്റെ കെട്ടും മട്ടും എന്ന വിഷയത്തിൽ, ബിബിൻ, ശ്രീജിത്ത് പുത്തകം, പ്രജുൽ അമൻ, നസീം, താജു ബക്കർ, ഷിഫ എന്നിവരും മാഗസിൻ സർഗാത്മകത വിഷയത്തിൽ സോബിൻ മഴ വീടും നിരോധനങ്ങളുടെ കാലത്തെ കോളേജ് മാഗസിൻ ബിൻസി ബാസ്ക്കർ, കലാലയ മാഗസിൻ ഓൺലൈൻ സാധ്യതകൾ എന്ന വിഷയത്തിൽ മുജീബ് റഹ്മാൻ എന്നിവർ വിഷയാവതരണങ്ങള്‍ നടത്തി. തുടർന്ന് റജി കുമാറിന്റെ മ്യൂസിക്ക് ബാന്റ് white house അരങ്ങേറി. 20ന് ഞായർ ലിറ്റിൽ മാസിക (അബ്ദുള്ളക്കുട്ടി എടവണ്ണ, അഡ്വ. ബിജു ജോൺ, ലിബിൻ തത്തപ്പിള്ളി സംസാരിച്ചു. എഴുത്തിന്റെ രാഷ്ട്രീയം ശ്രീ ചിത്രൻ എം.ജെ . സംസാരിച്ചു. ചണ്ടി , തുണ്ടു കഥ , ഞങ്ങൾ ഇങ്ങനെയൊക്കെയാണ് ഭായ്, Black pepper ക്യാമ്പ് ന്റെ ഭാഗമായി പ്രകാശനം ചെയ്തു. 2016 ആഗസ്റ്റ് 27, 28 തിയ്യതികളിൽ നടന്ന നെയ്തൽ ജനാധിപത്യ കലാലയങ്ങളുടെ സർഗ സംവാദം എന്ന ക്യാമ്പിന്റെ തുടർച്ചയായി നടക്കുന്ന രണ്ടാമത് ക്യാമ്പാണ് മമ്പാട് കോളേജിൽ നടന്ന ‘ബത്തക്ക’ മാഗസിൻ ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *