സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവം   ലോഗോ ധനമന്ത്രി തോമസ് ഐസക്  പ്രകാശനം ചെയ്തു

സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവം ലോഗോ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു

scribus

കോട്ടയ്ക്കല്‍ : യുവസമിതിയുടെ നേതൃത്വത്തിൽ 2016 ഫെബ്രുവരി 10, 11 ,12 തിയതികളിൽ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ലോഗോ കോട്ടക്കലില്‍ വെച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. പ്രശസ്ത ശാസ്ത്രജ്ഞനും ഉറുദു കവിയും ഡോക്യുമെന്ററി ആക്റ്റിവിസ്റ്റുമായ ഗവാര്‍ റാസ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. ജന്റര്‍ ന്യൂട്രല്‍ ഫുഡ്‌ബോള്‍ മത്സരം, “60 പിന്നിട്ട കേരളം” – സെമിനാറുകള്‍, നാടകങ്ങള്‍, രാജ്യാന്തര ചലച്ചിത്രോത്സവം, ചിത്ര/ഫോട്ടോ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. 2000 വിദ്യാര്‍ത്ഥി പ്രതിനിധികൾ പരിപാടിയില്‍ പങ്കെടുക്കും.
സംഘാടക സമിതി ചെയർമാൻ വി പി അനിൽ ,കൺവീനർ റിസ്വാൻ, കെ വി ബാലകൃഷ്ണൻ, ഒ.സഹദേവൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ഇ. വിലാസിനി, എം.എസ് മോഹനൻ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ