ഭരണഘടനാസംരക്ഷണറാലി- കോലഴി മേഖല

0
26/11/23 തൃശ്ശൂർ
ഭരണഘടനാദിനത്തോടനുബന്ധിച്ച് കോലഴി ജനകീയക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാസംരക്ഷണറാലി നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, സെക്യുലർ ഫോറം തൃശ്ശൂർ, കേരള പ്രവാസി സംഘം എന്നീ വിവിധ സംഘടനകളുടെ പ്രവർത്തകർ സംബന്ധിച്ചു. കോലഴി ചിന്മയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തെ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ, സെക്യൂലർ ഫോറം കൺവീനർ കെ.വി.ആന്റണി, ടി.സത്യനാരായണൻ എന്നിവർ അഭിസംബോധന ചെയ്തു.
എം.എൻ. ലീലാമ്മ, പി.വി.റോസിലി, മേരി ഹെർബർട്ട് , കവിത പി വേണുഗോപാൽ, പ്രീത ബാലകൃഷ്ണൻ , കെ.എച്ച്. രാധാകൃഷ്ണൻ , എ.പി.ശങ്കരനാരായണൻ, സി.മോഹൻദാസ് , ടി.എൻ.ദേവദാസ് , കെ.എം.നാരായണൻ , വി.ജി.രാജൻ, വി.പ്രദീപ്, എ.ദിവാകരൻ, ടി.ബാബു, കെ.രജിത് മോഹൻ , പി.കെ.വിജയൻ, മാത്യു ആൻഡ്രൂസ്, ടി.കെ.രാമചന്ദ്രൻ , യു.രമേഷ് കുമാർ, കെ.കെ. ആനന്ദ്, പി.കെ.സുബ്രഹ്മണ്യൻ, ആന്റോ പേരാമംഗലത്ത് എന്നിവർ റാലിയെ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *