ലിംഗാസമത്വം പ്രതിരോധ ചിന്തകളും പദ്ധതികളും പ്രകാശനം ചെയ്തു

പരിസരകേന്ദ്രം: സാമൂഹിക വിപ്ലവത്തെക്കുറിച്ചും പ്രാദേശിക വികസനാസൂത്രണത്തെക്കുറിച്ചും സ്ത്രീ വിമോചനത്തെക്കുറിച്ചും സമത്വാധിഷ്ഠിത നാളെയെക്കുറിച്ചും നവതി പിന്നിട്ട എം.പി പരമേശ്വരൻ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയാണ് ലിംഗാസമത്വം പ്രതിരോധ ചിന്തകളും പദ്ധതികളും എന്ന പുസ്തകത്തിലൂടെ.
തന്റെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ധാർമിക മനുഷ്യത്വമാണ് അതിൻ്റെ അടിസ്ഥാനം. സാമൂഹിക പരിവർത്തനത്തിന് ശാസ്ത്രത്തെ വഴികാട്ടിയായി ഉപയോഗിക്കുക എന്നതാണ് എംപിയുടെ ജീവിത ദൗത്യം. ശാരീരികമായി നിരവധി വെല്ലുവിളികൾ നേരിടുമ്പോഴും സാമൂഹിക വിപ്ലവ പ്രക്രിയയ്ക്ക്
വൈജ്ഞാനികമായ ഊർജ്ജം പകരാനും വസ്തുനിഷ്ഠമായ സമകാലിക ലോകത്തുനിന്നും ചില ബദലുകൾ ആവിഷ്കരിക്കാനും തീവ്രമായ ഒരു ശ്രമം നടത്തുകയാണ് അദ്ദേഹം.
അന്താരാഷ്ട്രവനിതാദിനത്തിൽ തൃശൂർ പരിഷദ് ഭവനിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ സംസ്ഥന പ്രസിഡണ്ട് മിരാഭായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി യു മൈത്രി പുസ്തകം പ്രകാശനം ചെയ്തു. എൻ ശാന്തകുമാരി പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത് എം പി അദ്ദേഹത്തിൻ്റെ ചിന്തകൾ പങ്ക് വച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ജി സ്റ്റാലിൻ നന്ദിയും ആശംസിച്ചു.