ബ്രഹ്മപുരത്ത് ജനശക്തിയുടെ കൂടിച്ചേരൽ

0

കൊച്ചിൻ കോർപറേഷന്റെയും സമീപമുനിസിപ്പാലിറ്റികളുടേയും മാലിന്യസംഭരണശാലയായി മാറിയ ബ്രഹ്മപുരത്ത് ജനങ്ങൾ ഉണരുന്നു. ആഗസ്റ്റ് മാസം 2-ാം തീയതി 3 മണിയ്ക്ക് ബ്രഹ്മപുരം ജെ ബി എസ്സിൽ വിളിച്ചുചേർത്ത ജനകീയകൺവെൻഷനിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നു. പുത്തങ്കുരിശ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളും പരിസരവാർഡുകളിലെ മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത സുകുമാരനും പങ്കെടുത്തു.ഡിസിസി ജനറൽ സെക്രട്ടറി കെ.പി.തങ്കപ്പൻ, ഐ എൻ ടി യുസി സെക്രട്ടറി എം.പി.സലീം, പ്രമുഖ ഐടി വ്യവസായി സുജാസ് അലി, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിർവാഹകസമിതി അംഗവും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ.പ്രസാദ്, ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതിസമിതി ചെയർമാനും കൊച്ചിൻ യൂണിവേർസിറ്റി മറൈൻ സയൻസസ് ഡിപ്പാർട്ട്മെന്റ് ഹെഡ്ഡുമായ ഡോ.ചന്ദ്രമോഹൻ കുമാർ, പരിസ്ഥിതി കൺവീനർ എം എസ് മോഹനൻ, പൗലോസ് മാലേരി, അഡ്വ.വർഗീസ് പോൾ, അഡ്വ.വിനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. മാലിന്യം അതിന്റെ ഉറവിടത്തിൽതന്നെ സംസ്കരിക്കണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് സംസാരിച്ചവരെല്ലാം കോർപറേഷനെ ഓർമ്മപ്പെടുത്തി. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന്നു പകരം മധ്യകേരളത്തിന്റെ മുഴുവൻ കുപ്പത്തൊട്ടിയാക്കി ബ്രഹ്മപുരത്തെ മാറ്റുന്നതിനെതിരെ ശക്തമായ താക്കീതായി ഈ കൺവെൻഷൻ.

ഭാവിപ്രവർത്തനങ്ങൾക്കായി സ്ഥലം എം.പി.ഇന്നസന്റ്, എം.എൽ.എ വി.പി.സജീന്ദ്രൻ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.വേലായുധൻ ചെയർമാനും ബഷീർ ജനറൽ കൺവീനറുമായി ഒരു കമ്മിറ്റിയും രൂപീകരിച്ചു.നിലവിലുള്ള ആക്ഷൻ കൗൺസിൽ കൺവീനർ ബഷീർ സ്വാഗതവും വാർഡ് മെമ്പർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *