പുതിയ പ്രതീക്ഷകളുമായി അദ്ധ്യാപക ഗവേഷക കൂട്ടായ്മ

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ വിഷയസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച എറണാകുളം ജില്ലയിലെ ഗവേഷണ കൂട്ടായ്മയുടെ ജൂലായ് മാസത്തിലെ രണ്ടാമത്തെ ഒത്തുചേരൽ ജൂലൈ 31 ഞായറാഴ്ച പരിഷത്ത് ഭവനിൽ വച്ച് നടന്നു. ടി.പി.കലാധരൻ നേതൃത്വം നല്കിയ കൂട്ടായ്മയിൽ ജയശ്രീ, പൗലോസ് , മിനി, വൈഗ, ജ്യോതി, ലത തുടങ്ങിയവർ പങ്കെടുത്തു.

‘ഇംഗ്ലീഷ് ഭാഷാ ശേഷിയുടെ ആർജനം തിയേറ്റർ സാധ്യതകളിലൂടെ – ഒരു പഠനം’ എന്ന വിഷയത്തില്‍ ജ യശ്രീ പ്രബന്ധം അവതരിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഭാഷാ ശേഷി ഉറപ്പിക്കുന്നതിനുള്ള 10 മണിക്കൂർ പരിശീലനമാണ് ടി.ടി.പൗലോസ് നടത്തിയത്. കുട്ടികളുടെ രചനകൾക്ക് ക്ലാസുകൾക്കനുസൃതമായ വളർച്ച ഉറപ്പാക്കുന്നതിനുള്ള പ്രർത്തനമാണ് മിനി ടീച്ചർ പങ്കുവച്ചത്. മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളെയാണ് തെരഞ്ഞെടുത്തത്. ഭാഷയിലെ ഘടനാപരമായ തെറ്റുകളും അക്ഷരത്തെറ്റുകളും കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രർത്തനങ്ങളാണ് ജ്യോതി ടീച്ചർ പങ്കുവച്ചത്. നാലാം ക്ലാസിലെ കുട്ടികൾക് ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം ചെയ്യുന്നതിന് സബ് ടെക്സ്റ്റ് തയ്യാറാക്കി കട്ടികളെ രചനയിലേക്ക് നയിച്ച പ്രവർത്തനമാണ് വൈഗ ടീച്ചർ വിശദീകരിച്ചത്.

ഓരോ അവതരണവും ഇഴപിരിച്ച് പരിശോധിച്ചും വിലയിരുത്തിയും ടി.പി.കലാധരൻ സംസാരിച്ചു. ടി.ടി. പൗലോസിന്റെ ക്ലാസ്സ് അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ജില്ലയിൽ നടത്താൻ തീരുമാനിച്ചു. നവംബർ മാസത്തോടെ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഭാഷാ ശേഷി ഉറപ്പാക്കും വിധം പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹം നിർദേശിച്ചു. തുടർന്ന് അടുത്ത മാസത്തെ പ്രവർത്തനങ്ങളുടെ ചർച്ച നടന്നു. ഭാഷാ ക്ലാസ്സുകൾക്കും സാമൂഹ്യ ശാസ്ത്ര ക്ലാസ്സുകൾക്കും ഉപകാരപ്പെടും വിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കാനും വിദ്യാലയങ്ങൾക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ തിരിച്ചുപിടിക്കുന്നതിന് ശക്തമായ കൂട്ടായ്മയും പ്രവർത്തനവും ആവശ്യമാണെന്ന് ഡോ.ടി.പി.കലാധരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *