ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി സംഘടനാ വാർഷികം

0

ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പതിനെട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. എൻ. ഷാജി സംസാരിക്കുന്നു

21 മെയ്, 2023

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻകാല പ്രവർത്തകരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പതിനെട്ടാം വാർഷിക സമ്മേളനം മെയ് 21 അജ്മാനിൽ നടന്നു. FKSSP സംഘടനാ പ്രസിഡന്റ് ഡോ. സിനി അച്യുതന്റെ അധ്യക്ഷതയിൽ  നടന്ന സമ്മേളനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റും എറണാകുളം മഹാരാജാസ് കോളേജ് ഭൗതികശാസ്ത്ര വിഭാഗം മുൻതലവനുമായ ഡോ. എൻ. ഷാജി ഉദ്ഘാടനം ചെയ്തു. “പുത്തൻ സാങ്കേതികവിദ്യകളും മാറുന്ന ലോകവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം.  ഹമീദ് (മാസ് ഷാർജ), വിജിൻ (ഫുജൈറ കൾചറൽ സൊസൈറ്റി), പ്രശാന്ത് ആലപ്പുഴ (യുവകലാസാഹിതി), സജീവൻ (ഓർമ), പ്രീത നാരായണൻ (കെ എസ് സി,അബുദാബി), സിനുബാൽ (മാധ്യമപ്രവർത്തകൻ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത് വർഷത്തെ നാൾവഴികളെ സംബന്ധിച്ച അവതരണം മനോജ് കുമാർ നടത്തി. അരുൺ പരവൂർ സ്വാഗതവും ഗഫൂർ കൊണ്ടോട്ടി കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ അരുൺ കെ ആർ വാർഷിക റിപോർടും ഗഫൂർ കൊണ്ടോട്ടി കണക്ക് അവതരണവും ധനേഷ് കുമാർ ഭാവിപ്രവർത്തനരേഖയും അവതരിപ്പിച്ചു.

പൊതുജനാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്, സ്വകാര്യപങ്കാളിത്തത്തെ നിയന്ത്രിച്ചുകൊണ്ടു സമഗ്രമായ ആരോഗ്യനയം നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.

ബ്രഹ്മപുരം മാലിന്യനിർമ്മാണ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടു ഹ്രസ്വ-ദീർഘ കാലത്തേക്കുണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു സമഗ്രമായ പഠനം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ കാലതാമസം കൂടാതെ ദൂരീകരിക്കണമെന്നും സമ്മേളനം കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.

ബാലവേദി കൂട്ടുകാരുടെ ഗാനാവതരണവും പ്രവർത്തകരുടെ കോട്ട് വിൽകലാമേള അവതരണവും ഏറെ ഹൃദ്യമായി

പുതിയ ഭാരവാഹികൾ:

അജയ് സ്റ്റീഫൻ (പ്രസിഡണ്ട്), രാജശേഖരൻ, പ്രശാന്തൻ (വൈസ് പ്രസിഡണ്ടുമാർ), ഷീന സുനിൽ (കോർഡിനേറ്റർ), ജിബിൻ, ഗഫൂർ കൊണ്ടോട്ടി ( ജോയിൻ്റ് കോർഡിനേറ്റർമാർ), ദേവരാജൻ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *